WMF UK കേരള ഫെസ്റ്റിവൽ 2025: മലയാളി കലാസാംസ്കാരിക കൂട്ടായ്മയുടെ മഹോത്സവമായി

03/02/25

വേൾഡ് മലയാളി ഫെഡറേഷൻ (WMF) – യു.കെ ചാപ്റ്റർ സംഘടിപ്പിച്ച കേരള ഫെസ്റ്റിവൽ 2025, ജനുവരി 25-ന് ഹാർലോ മലയാളീ അസോസിയേഷൻ സഹകരണത്തോടെ ഹാർലോയിൽ വച്ച് വിപുലമായി ആഘോഷിച്ചു.

-------------------aud--------------------------------

കലയും സംഗീതവും ഒത്തുചേർന്ന ഈ വേദി യുകെയിലെ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന സായാഹ്നമായി മാറി. കലാ-സാംസ്കാരിക കൂട്ടായ്മയെ ഉത്സവമാക്കിയ കേരള ഫെസ്റ്റിവൽ 2025 കലാ സ്നേഹികളുടെയും കുടുംബങ്ങളുടെയും മനസ്സിൽ ചിരസ്ഥായിയായ ഓർമയായി.
കലാരംഗത്ത് അപൂർവമായൊരു അനുഭവം സൃഷ്ടിച്ചുക്കൊണ്ടു, 5 മണിക്കൂർ തുടർച്ചയായി നീണ്ടുനിന്ന non-stop show വലിയ പ്രേക്ഷകശ്രദ്ധ നേടിയെടുത്തു. പരിപാടി ലൈവ് ആയി ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യപ്പെടുകയും, അതോടൊപ്പം യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും തത്സമയ സംപ്രേഷണം നടത്തുകയും ചെയ്തു. ഈ തികച്ചും വ്യത്യസ്തമായ അവതരണം കലാ പ്രേമികളുടെ ഹൃദയങ്ങൾ കീഴടക്കിയപ്പോൾ, അതിന്റെ തത്സമയ സംപ്രേഷണത്തിന് വലിയ പ്രേക്ഷകപിന്തുണയും ലഭിച്ചു. 120-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന കലാമേള യുകെയുടെ വിവിധ നഗരങ്ങളിലുള്ള കലാപ്രതിഭകളെ ഒരുമിപ്പിച്ചു. London, Kent, Hornchurch, Swanley, Hertford, Luton, Manchester, Coventry and Harlow എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ ഒരു കലാമാമാങ്കമായി മാറി. സംഗ്രഹത്മകമായ ഉദ്ഘാടന സമ്മേളനം : വൈകുന്നേരം അഞ്ചുമണിക്ക് ദൃഷ്ടി പ്രവീൺ ആലപിച്ച ഈശ്വര പ്രാർത്ഥനയോടെ ആഘോഷത്തിന് തുടക്കമായി. WMF നാഷണൽ കോർഡിനേറ്റർ ജോയ്സ് പള്ളിക്കമായലിൽ സ്വാഗതം ആശംസിച്ചു. പ്രശസ്ത സംവിധായകനും നടനുമായ രഞ്ജി വിജയൻ മുഖ്യാതിഥിയായി പങ്കെടുത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മലയാള സിനിമയിലെയും യു.കെ ആസ്ഥാനമായുള്ള കലാ-സാംസ്കാരിക മേഖലയിലെയും അനുഭവങ്ങൾ പങ്കുവച്ച അദ്ദേഹം സദസ്സിനെ ഒരു വേറിട്ട ലോകത്തേക്ക് കൈപിടിച്ചുനടത്തി.WMF യു കെ നാഷണൽ സെക്രട്ടറി ബിജു മാത്യു രഞ്ജിയെ പൊന്നാട ചാർത്തി ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. WMF യുകെ വൈസ് പ്രസിഡന്റ് ഡോ. ബേബി ചെറിയാൻ അധ്യക്ഷനായിരുന്നു. മുൻ ക്രോയ്ഡൺ മേയർറും, ഇപ്പോഴത്തെ കൗൺസിലറും ആയ മഞ്ജുഷ ഷാഹുൽ ഹമീദ്, മുൻ Loughton മേയർ ഫിലിപ്പ് മാത്യു, ഹാർലോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ഷിന്റോ സ്കാറിയാ എന്നിവർ ആശംസകൾ അർപ്പിച്ചു. കലാമേള – യുകെയെ കവരിച്ച കലാസന്ധ്യ : 2024 യുഗ്മ യുഗ്മ ഈസ്റ്റ് ആംഗ്ളിയാ റീജിയൻ കലാമേളയിൽ സോളോ ഡാൻസിന് ഒന്നാം സ്ഥാനം നേടിയ കയറ മറിയം ജോസഫ് (Kaira Mariam Joseph), തുടർച്ചയായ നാല് വർഷം യുഗ്മ ഈസ്റ്റ് ആംഗ്ളിയാ റീജിയൻ കലാതിലകമായ ആനീ അലോഷ്യസ്, യുഗ്മ മിഡ്‌ലാൻഡ് റീജിയൻ ജൂനിയർ വിഭാഗം കലാതിലകമായ അമയ കൃഷ്ണ നിതീഷ് എന്നിവരുടെ പ്രകടനങ്ങൾ വേദിയെ വിസ്മയിപ്പിച്ചു. 40-ലധികം കലാപ്രകടനങ്ങൾ അരങ്ങേറിയ കേരള ഫെസ്റ്റിവൽ 2025-ൽ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങൾ, ബോളിവുഡ് ഗ്രൂപ്പ് ഡാൻസുകൾ, സിനിമാറ്റിക് ഡാൻസ്, ഫോക് ഡാൻസ്, ക്ലാസിക്കൽ, ഫ്യൂഷൻ ഡാൻസ്, സ്കിറ്റുകൾ, SK Entertainments നയിച്ച ലൈവ് ബാൻഡ് , അകാപ്പെ, ഡിജെ MELW നയിച്ച ഡിജെ & ഓപ്പൺ ഫ്‌ലോർ ഡാൻസ് തുടങ്ങിയവ പ്രധാന ആകർഷണങ്ങളായിരുന്നു. ആവേശകരമായ പരിപാടിക്ക് സമാപനമായി WMF യു കെ നാഷണൽ സെക്രട്ടറി ബിജു മാത്യു കേരള ഫെസ്റ്റിവൽ 2025 പ്രോഗ്രാമിന് നന്ദി പറഞ്ഞു. 500-ൽ അധികം ആളുകൾ പങ്കെടുത്ത ഈ ആഘോഷം യുകെയിലെ പ്രമുഖ മലയാളി സംഘടനകളുടെ കൂട്ടായ്മയായി. ഹാർലോ മലയാളി അസോസിയേഷൻ, ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ, എം എയുകെ എന്നിവയുടെയും മറ്റ് വിവിധ കൂട്ടായ്മകളുടെയും പങ്കാളിത്തം പ്രശംസനീയമായിരുന്നു. അസോസിയേഷൻ ഭാരവാഹികളോടും അംഗങ്ങളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകൾ : വിരുന്നിന്റെ മറ്റൊരു ഹൈലൈറ്റ് ചായ പീടിക, കാന്താരി കിച്ചൻ, മണവാട്ടി ബിവറെജസ്, ആൻസ് കിച്ചൺ എന്നിവയുടെ വിഭവസമൃദ്ധമായ സ്റ്റാളുകളായിരുന്നു. രുചികളും സൗഹൃദവും പങ്കുവച്ച ഈ സ്റ്റാളുകൾ മലയാളികൾക്ക് നാട്ടിലെ രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കി. “ഇതുപോലൊരു സാംസ്കാരിക സംഗമം യുകെയിലെ മലയാളികൾക്കൊപ്പം വിവിധ കലാ ആസ്വാദകർക്കും അപൂർവ അനുഭവമാണ്” എന്നുമാണ് പങ്കെടുത്ത കലാകാരന്മാർ അഭിപ്രായപ്പെട്ടത്.
വേൾഡ് മലയാളി ഫെഡറേഷൻ-യുകെയുടെ നേതൃത്വത്തിൽ നടന്ന കേരള ഫെസ്റ്റിവൽ 2025, പ്രതീക്ഷകൾക്കപ്പുറം ഉയർന്ന ഒരു മഹോത്സവമായി. പങ്കെടുക്കുന്നവരുടെ മനസ്സിൽ ആവേശം നിറച്ച ഈ വേദി, മലയാളി കലാ-സാംസ്കാരിക രംഗത്ത് പുതിയ അദ്ധ്യായം കുറിച്ചു. ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും WMF യു കെ നാഷണൽ പ്രസിഡന്റ് നോബിൾ മാത്യു നന്ദി രേഖപ്പെടുത്തി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu