നെറ്റ്ഫ്ളകിസിലൂടെയാകും അജിത് കുമാറിന്റെ വിടാമുയർച്ചി ഒടിടിയിൽ എത്തുക. അജിത്തിന്റെ വിടാമുയർച്ചി പ്രഖ്യാപിച്ചിട്ട് ഒരു വർഷത്തിലധികം ആയിരുന്നു. അസെർബെയ്‍ജാനിൽ വിടാമുയർച്ചി സിനിമയുടെ ചിത്രീകരണ വാർത്തകൾ നിരന്തരം ചർച്ചയായി. എന്നാൽ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിടാമുയർച്ചിയുടെ ഒരാൾ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താൽ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. തുടർന്ന് ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുക്കുകയായിരുന്നു. ഒടുവിൽ അജിത്തിന്റെ വിഡാമുയർച്ചി എന്ന സിനിമ പ്രദർശനത്തിനെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.
അജിത്ത് നായകനായി വേഷമിട്ടതിൽ മുമ്പ് വന്നത് തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിർവഹിച്ചത്. അജിത്തിന്റേതായി രണ്ട് വർഷം കഴിഞ്ഞാണ് സിനിമ എത്തിയത് എന്നതും വിഡാമുയർച്ചിയുടെ പ്രത്യേകതയാണ്.
© Copyright 2024. All Rights Reserved