വിവാഹ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് നടി നയൻതാരയ്ക്ക് വീണ്ടും നോട്ടീസ്. ധനുഷിന്റെ കമ്പനിക്ക് പിന്നാലെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കളും നയൻതാരയ്ക്ക് നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്.
-------------------aud------------------------------
തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചിട്ടുണ്ട്.
2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനീകാന്തായിരുന്നു നായകൻ. ശിവാജി പ്രൊഡക്ഷൻസ് ആയിരുന്നു നിർമാതാക്കൾ. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ 'നയൻതാര; ബിയോണ്ട് ദി ഫെയറിടെയ്ൽ' എന്ന വിവാഹ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരുന്നു. നവംബർ 18നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നേരത്തെ നാനും റൗഡി താൻ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. പകർപ്പവകാശ ലംഘനം ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നതിന് എൻഒസി നൽകാത്തതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയൻതാര പോസ്റ്റിട്ടത് വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ ഡോക്യുമെന്ററി റിലീസ് ആവുകയും ചെയ്തു. പിന്നാലെയായിരുന്നു ധനുഷ് കോടതിയിൽ പകർപ്പവകാശലംഘനത്തിന് കേസ് ഫയൽ ചെയ്തത്.
© Copyright 2024. All Rights Reserved