അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ കാലിയായി ഇക്വഡോറിലെ തെരുവുകൾ, ക്രിമിനൽ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ മരിച്ചത് 14 പേർ

12/01/24

ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ സൈന്യത്തെ ഇറക്കി ഇക്വഡോർ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് , 300ലധികം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർ മരിച്ചതോടെയാണ് സർക്കാർ നടപടി. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പോര് ഈ ദക്ഷിണാഫ്രിക്കൻ രാജ്യത്തെ അക്ഷരാർത്ഥത്തിൽ യുദ്ധ സമാനമായ സാഹചര്യത്തിലാണ് എത്തിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ തെരുവുകൾ ഒഴിഞ്ഞു.
-------------------aud--------------------------------fcf308

മൂന്ന് മില്യൺ ആളുകൾ താമസിക്കുന്ന ഇക്വഡോറിലെ പ്രമുഖ തുറമുഖ നഗരമായ ഗയാഖില്ലിൽ വ്യാഴാഴ്ച ആളുകൾ പുറത്തേക്ക് എത്തിയത് കൂടിയില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാറുകളിൽ ബോംബ് സ്ഫോടനവും പെട്രോൾ ബോംബുകളും വെടിവയ്പുകളും സജീവമായ നഗരമാണ് വ്യാഴാഴ്ച നിശ്ചലമായത്. സ്കൂളുകളും സർവ്വകലാശാലകളും സർക്കാർ ഓഫീസുകളും പ്രവർത്തനം റദ്ദാക്കി. സാധാരണ നിലയിൽ രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന മേഖലകൾ എല്ലാം തന്നെ ആളും വാഹനങ്ങളും ഒഴിഞ്ഞ നിലയിലാണ് ഉള്ളത്. ചൊവ്വാഴ്ച തോക്ക് ധാരികൾ ലൈവ് പോകുന്നതിനിടെ ബന്ധിയാക്കിയ മാധ്യമ പ്രവർത്തകൻ  ഗയാഖില്ലിൻറെ നിലവിലെ അവസ്ഥയെ മരുഭൂമിയെന്നാണ് വിശേഷിപ്പിച്ചത്. പ്രസിഡണ്ട് ഡാനിയൽ നോബോവയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. നോബോവ അധികാരത്തിലേറിയിട്ട് വെറും രണ്ട് മാസമേ ആയിട്ടുള്ളൂ. വിവിധ അക്രമങ്ങളും മറ്റും കൊണ്ട് സംഘർഷഭരിതമായ ഒരു പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതും നോബോവ വിജയിച്ചതും. മറ്റൊരു സ്ഥാനാർത്ഥിയായ ഫെർണാണ്ടോ വില്ലാവിസെൻസിയോ ആ സമയത്ത് കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ പ്രകാരം ആളുകൾക്ക് കൂട്ടം കൂടി നിൽക്കാൻ സാധിക്കില്ല. അതുപോലെ രാത്രികാല കർഫ്യൂവും ഉണ്ട്.

Latest Articles

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu