ഇന്ത്യൻ സിനിമയിലെ അടുത്ത ഇർഫാൻ ഖാൻ... മികച്ച സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന വിക്രാന്ത് മാസി അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്. എന്നാൽ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് 37ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. കരിയറിന്റെ ഏറ്റവും ഉയർച്ചയിൽ നിൽക്കുമ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്താനാവുക എന്നാണ് ആരാധകർ ചോദിക്കുന്നത്.
-------------------aud--------------------------------
ടെലിവിഷൻ രംഗത്തിലൂടെയാണ് വിക്രാന്ത് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. 2007ൽ സംപ്രേഷണം ആരംഭിച്ച ധും മചാവോ ധും ആയിരുന്നു ആദ്യത്തെ സീരിയൽ. തുടർന്ന് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി. 2013ൽ റിലീസ് ചെയ്ത ലൂട്ടേരയിൽ സഹതാരമായാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കൊങ്കണ സെൻ ശർമ സംവിധാനം ചെയ്ത എ ഡെറ്റ് ഇൻ ദി ഗുഞ്ചിലൂടെയാണ് നായകനാവുന്നത്. ചിത്രത്തിലെ പ്രകടനം വലിയ കയ്യടി നേടി. ഹാഫ് ഗേൾഫ്രണ്ട്, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, മിർസാപൂർ തുടങ്ങിയവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
© Copyright 2025. All Rights Reserved