പുതുവർഷത്തിൽ ഈ വർഷത്തെ പ്രശ്‌നങ്ങളിൽ നിന്നെല്ലാം ഒരു കരകയറ്റം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുക. എന്നാൽ എനർജി ബില്ലുകളുടെ കാര്യത്തിൽ ഈ പ്രതീക്ഷ പുതുവർഷത്തിൽ അസ്ഥാനത്താകുമെന്നാണ് സൂചന. എനർജി ബില്ലുകൾ കുറയുന്നതിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വീടുകളുടെ എനർജി ബില്ലുകൾ അടുത്ത വർഷം രണ്ട് തവണയെങ്കിലും വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.
-------------------aud--------------------------------
നിലവിലെ ഓഫ്‌ജെമിന്റെ വാർഷിക പ്രൈസ് ക്യാപ്പ് 1717 പൗണ്ടിലാണ്. ഇത് 2025 ജനുവരി 1 മുതൽ 1738 പൗണ്ടിലേക്ക് വർദ്ധിക്കുമെന്നാണ് കോൺവാൾ ഇൻസൈറ്റ് വിദഗ്ധർ കണക്കാക്കുന്നത്. ഇവിടെയും കാര്യങ്ങൾ അവസാനിക്കില്ല. 2025 ഏപ്രിൽ മാസത്തിൽ ബില്ലുകൾ 1782 പൗണ്ടിലേക്ക് ഉയരുമെന്നും പ്രവചനത്തിൽ പറയുന്നു.
© Copyright 2024. All Rights Reserved