ഇസ്രയേലിൻറെ ആക്രമണവും അതിർത്തി തുറക്കില്ലെന്ന ഈജിപ്റ്റിൻറെ കടുത്ത നിലപാടും തുടരുമ്പോൾ ഗാസയിൽ ജനജീവിതം രൂക്ഷമായ പ്രതിസന്ധിയിൽ. ആവശ്യത്തിനു കുടിവെള്ളവും ഭക്ഷണവും കിട്ടാത്തത് വലിയ ആരോഗ്യ ദുരന്തത്തിനു വഴിവയ്ക്കുമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. എന്നാൽ, അഭയാർഥികളുടെ ഏക രക്ഷാമാർഗമായ റഫ അതിർത്തി തുറക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഈജിപ്റ്റ്. കാൽനടയായും വാഹനങ്ങളിലും റഫ അതിർത്തിയിലെത്തിയ പതിനായിരങ്ങൾ ദിവസങ്ങളായി ഇവിടെ കാത്തിരിക്കുകയാണ്. ഗാസയിൽ മാനുഷിക സഹായം നൽകാൻ ഇസ്രയേൽ അനുവദിച്ചാൽ മാത്രമേ റഫ അതിർത്തി കടക്കാൻ അഭയാർഥികളെ അനുവദിക്കൂ എന്ന് ഈജിപ്റ്റ് വ്യക്തമാക്കി. ഇന്നലെയും ഇതുസംബന്ധിച്ച് ഇസ്രയേലും ഈജിപ്റ്റും നടത്തിയ ചർച്ച പരാജയപ്പെട്ടു. 40 കുടുംബങ്ങളിൽ നിന്നായി 199 പേരാണു ഹമാസിൻറെ തടവിലുള്ളത്. ഇസ്രയേലിൽ തടവിലുള്ള 6000 പലസ്തീൻ പൗരന്മാരെ മോചിപ്പിച്ചാൽ ഇവരെയും വിട്ടയയ്ക്കുമെന്നാണ് ഹമാസിൻറെ പുതിയ പ്രഖ്യാപനം.
© Copyright 2025. All Rights Reserved