സോഷ്യല്‍ മീഡിയയില്‍ നിയമ വിരുദ്ധമായ ഉള്ളടക്ക നിയന്ത്രണം നടത്തുന്നെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ നിയമ പോരാട്ടത്തിന് യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. കര്‍ണാടക ഹൈക്കോടതിയിലാണ് എക്സ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
-----------------------------
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിന്റെ എ.ഐ ചാറ്റ് ബോട്ട് സംവിധാനമായ ‘ഗ്രോക്കി’ന്റെ ഉള്ളടക്കത്തിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടലാണ് പരാതിക്കാധാരം. സർക്കാർ ഡിജിറ്റൽ സെൻസർഷിപ് നടപ്പാക്കുന്നുവെന്ന് എക്സ് നൽകിയ ഹരജിയിൽ ആരോപിക്കുന്നു. എക്സിന്റെ പ്രീമിയം സർവിസായ ഗ്രോക്കിന്റെ ഫാക്ട് ചെക്കിങ്ങിന് വലിയ തോതിൽ ശ്രദ്ധ ലഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ യോഗ്യത സംബന്ധിച്ച ഗ്രോക്കിന്റെ മറുപടിയടക്കം കേന്ദ്രത്തെ പ്രകോപിപ്പിച്ചിരുന്നു.
ഉള്ളടക്കങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസുകൾ പിൻവലിക്കണമെന്നും എക്സിനെതിരായ നടപടികളിൽനിന്ന് കേന്ദ്ര സർക്കാറിനെ വിലക്കണമെന്നുമാണ് ആവശ്യം. ഹരജി മാർച്ച് 27ന് വീണ്ടും പരിഗണിക്കും
© Copyright 2024. All Rights Reserved