അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടാനുള്ള നടപടികൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്.
-------------------aud--------------------------------
വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് ട്രംപ് പറയുന്നു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കാൻ അമേരിക്കൻ പ്രസിഡൻ്റിന് എളുപ്പത്തിൽ സാധിക്കില്ല. യുഎസ് കോൺഗ്രസിന്റെ അനുമതി വേണം. മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ ഏഴ് അംഗങ്ങളുടെ പിന്തുണയും ലഭിക്കണം. നിലവിൽ അമേരിക്കയിൽ പ്രൈമറി, സെക്കന്ററി സ്കൂളുകളുടെ 13 ശതമാനം ഫണ്ടിംഗ് നൽകുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ്. ഉത്തരവ് നിലവിൽ വന്നാൽ ഈ സാമ്പത്തിക സഹായം അവസാനിക്കും.
© Copyright 2025. All Rights Reserved