റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ രണ്ട് പേർ കാട്ടുതീയിൽപ്പെട്ട് മരിച്ചതായാണ് സൂചന. വീടുകൾക്കും ജീവനോപാധികൾക്കും ഭീഷണിയാണ് ഈ കാട്ടുതീ. ടെക്സാസിലെ 1 ദശലക്ഷത്തിലധികം ഏക്കർ കത്തിനശിച്ചു, ഒക്ലഹോമയിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തീപിടിത്തമായാണ് അധികൃതർ കണക്കാക്കുന്നത്. ഇതുവരെ 31,500 ഏക്കറിലധികം കത്തിനശിച്ചതായി സംസ്ഥാന ഫോറസ്ട്രി സർവീസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയുടെ വിസ്തൃതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം മൂന്നിരട്ടി വിസ്തീർണ്ണമുള്ള - 10 ലക്ഷം ഏക്കറിലധികം ഭൂമിയെ കാട്ടുതീ വിഴുങ്ങിക്കഴിഞ്ഞു. ദേശീയ തലസ്ഥാന മേഖലാ ആസൂത്രണ ബോർഡിൻ്റെ കണക്കനുസരിച്ച്, ഡൽഹിയുടെ ആകെ വിസ്തീർണ്ണം 36,6457 ഏക്കറാണ്,
2014ൽ ഉണ്ടായ തീപിടുത്തത്തിൽ നൂറുകണക്കിന് വീടുകൾ നശിച്ചിരുന്ന ഫ്രിച്ച് എന്ന ചെറുപട്ടണത്തേയും ഇപ്പോഴത്തെ കാട്ടുതീ ബാധിച്ചിട്ടുണ്ട്. 2200 ജനസംഖ്യയുടെ പട്ടണത്തിലെ 40-50 വീടുകൾ പൂർണ്ണമായും കത്തി നശിച്ചു. യുഎസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക അധികാരികളുടെ കണക്കനുസരിച്ച് 400,000 ഏക്കർ കത്തിനശിച്ച ടെക്സാസിലെ ഹെംഫിൽ കൗണ്ടിയിൽ നാശനഷ്ടം വളരെ ഗുരുതരമാണ്.
© Copyright 2023. All Rights Reserved