സംഘപരിവാർ ആഗ്രഹിക്കുന്ന കാര്യങ്ങൾ കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയുടെ തന്ത്രപരമായ സഖ്യശക്തിയാക്കി ഇന്ത്യയെ മാറ്റുന്ന നിലയാണ് കേന്ദ്രനീക്കം. അമേരിക്കൻ സാമ്രാജ്യത്തിന്റെ നിലപാടിനൊപ്പമാണ് ഇപ്പോൾ രാജ്യം. പലസ്തീൻ വിഷയത്തിലും ഇതു തന്നെയാണ് കണ്ടത്. പ്രശ്‌നം തുടങ്ങിയപ്പോൾ തന്നെ പ്രധാനമന്ത്രി ഇസ്രയേലിനൊപ്പം നിൽക്കുകയാണെന്ന് പ്രഖ്യാപിച്ചു. നിലപാടുകളിൽ വെള്ളം ചേർക്കുന്ന രീതിയാണ് ബിജെപിക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിയോണിസ്റ്റുകൾക്കും ആർഎസ്എസിനും ഒരേ മനോഭാവമായതുകൊണ്ട് വല്ലാത്ത ഒരു അഭിനിവേശത്തോടെയാണ് ഇസ്രയേലിനെ കേന്ദ്രം സമീപിക്കുന്നത്. കേന്ദ്രത്തിന്റെ പ്രീതി നോക്കിയല്ല ഇടതുപക്ഷം നിലപാടുകൾ സ്വീകരിക്കുന്നത്. ഈ നിലപാടിനൊപ്പം കേരളം നിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുടെ നേതൃത്വം ആർഎസ്എസിനാണ്. എന്നാൽ കേരളം ഇതിനെ എതിർക്കുന്നു. വിഭാഗീയ ചിന്തകൾ വളർത്താൻ ശ്രമിക്കുന്ന ചിലർ കേരളത്തിലുമുണ്ടെന്നും എന്നാൽ അവർക്ക് ആ സ്വാധീനം കേരള സമൂഹത്തിൽ ചെലുത്താൻ സാധിക്കാത്തത് ഇവിടെ ഇടതുപക്ഷമുള്ളതുകൊണ്ടാണെന്നും അദേഹം പറഞ്ഞു.
© Copyright 2025. All Rights Reserved