അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസായിരുന്നു. ജോർജിയയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റുകാരനായ ജിമ്മി കാർട്ടർ 1977 മുതൽ 1981 വരെയാണ് യുഎസ് പ്രസിഡന്റായിരുന്നത്.
-------------------aud--------------------------------
100 വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ജിമ്മി കാർട്ടർ. കാൻസറിനെ അതിജീവിച്ച ജിമ്മി കാർട്ടർ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവർത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവർത്തിച്ചു. ജനാധിപത്യം വളർത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും നൽകിയ സംഭാവനകൾ പരിഗണിച്ച് 2002ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ജിമ്മി കാർട്ടർക്ക് സമ്മാനിച്ചിരുന്നു. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോർജിയ ഗവർണറായിട്ടാണ് കാർട്ടർ പൊതുപ്രവർത്തനം ആരംഭിച്ചത്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ 96ാം വയസ്സിലാണ് അന്തരിച്ചത്.
© Copyright 2025. All Rights Reserved