അയർലൻഡിലെ ആദ്യ ഹിന്ദു മലയാളി കുട്ടായ്മയായ സത്ഗമയ സത്സംഘിൻ്റെ നേതൃത്വത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12ന് നടക്കും. അയ്യപ്പനെ കണ്ട് തൊഴുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 10 മുതൽ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക അയ്യപ്പ പൂജകൾ ആരംഭിക്കും.
-------------------aud--------------------------------
ഡബ്ലിൻ ബല്ലിമൗണ്ടിലുള്ള വിഎച്ച്സിസിഐ ക്ഷേത്രത്തിൽ വച്ചാണ് ആഘോഷ പരിപാടികൾ നടത്തുന്നത്. നെയ്യഭിഷേകം, പുഷ്പാഭിഷേകം, ഭസ്‌മാഭിഷേകം, പായസ നിവേദ്യം എന്നിവയും സത്ഗമയ ഭജൻസിൻ്റെ ഭക്‌തിഗാനസുധ, ചിന്തുപാട്ട്, പടിപൂജ, മഹാദീപാരാധന, തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.ഡബ്ലിൻ ബല്ലിമൗണ്ടിലുള്ള വിഎച്ച്സിസിഐ ക്ഷേത്രത്തിൽ വച്ചാണ് ആഘോഷ പരിപാടികൾ നടത്തുന്നത്. നെയ്യഭിഷേകം, പുഷ്പാഭിഷേകം, ഭസ്‌മാഭിഷേകം, പായസ നിവേദ്യം എന്നിവയും സത്ഗമയ ഭജൻസിൻ്റെ ഭക്‌തിഗാനസുധ, ചിന്തുപാട്ട്, പടിപൂജ, മഹാദീപാരാധന, തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.
© Copyright 2025. All Rights Reserved