സിറിയയിൽ അസ്സദ് ഭരണം വീണതോടെ, സിറിയയിൽ നിന്നെത്തിയ അഭയാർത്ഥികളെ എത്രയും പെട്ടെന്ന് തിരികെ അയയ്ക്കണമെന്ന് നിഴൽ ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ജെന്റിക് ആവശ്യപ്പെട്ടു. ബ്രിട്ടനിൽ അഭയം തേടിയെത്തിയ (അവരിൽ മിക്കവരും അനധികൃതമായി ചെറുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തിയവരാണ്). സിറിയക്കാരെ മടക്കി അയയ്ക്കുന്നത് ഉടൻ ആരംഭിക്കണം എന്നാണ് മുൻ ഇമിഗ്രേഷൻ മന്ത്രി കൂടിയായ ജെന്റിക് ആവശ്യപ്പെടുന്നത്. സിറിയക്കാരുടെ അഭയാപേക്ഷകൾ തത്ക്കാലം പരിഗണിക്കില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെയാണിത്.
-------------------aud--------------------------------
സിറിയയിലെ മുൻ ഏകാധിപതിയുടെ ഭരണത്തിൻ കീഴിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ഒട്ടു മിക്ക അഭയാപേക്ഷകളിലും കാരണമായി പറഞ്ഞിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തുന്നതിനാൽ, സിറിയയിൽ നിന്നുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് നിർത്തിവെച്ചിരിക്കുകയാണെന്ന് ഹോം ഓഫീസ് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ കുടിയേറ്റ- അഭയാർത്ഥി നിയമങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക എന്നും ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
© Copyright 2024. All Rights Reserved