അസർബൈജാന്റെ ഭാഗമെങ്കിലും അർമീനിയൻ ഗോത്രവിഭാഗങ്ങൾ പിടിച്ചെടുത്തു നിയന്ത്രിക്കുന്ന തർക്കപ്രദേശമായ നഗോർണോ കാരബാഖിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിന് താൽക്കാലിക വിരാമം ആയി. റഷ്യയുടെ മധ്യസ്ഥതയിൽ അസർബൈജാനും അർമീനിയയും വെടിനിർത്തൽ കരാറിലെത്തി. വിമതസേനകൾ കീഴടങ്ങിയതോടെ സംഘർഷം കുറഞ്ഞതായി അർമീനിയ പ്രധാനമന്ത്രി നിക്കോൾ പഷിന്യൻ അറിയിച്ചു. നഗോർണോ കാരബാഖ് അസർബൈജാനിൽ തിരികെ ലയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നു നടക്കും.
അസർബൈജാനും അർമീനിയയും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. യൂണിയന്റെ തകർച്ചയ്ക്കു ശേഷം യുദ്ധമാരംഭിച്ച അസർബൈജാനും അർമീനിയയും തമ്മിൽ കഴിഞ്ഞ കാലത്തുണ്ടായ ദീർഘമായ പോരാട്ടം 2020 ലായിരുന്നു. ഒന്നരമാസം നീണ്ടു നിന്ന ആ യുദ്ധത്തിൽ വിമതമേഖകളിൽ ചിലത് അസർബൈജാൻ തിരിച്ചുപിടിച്ചു. അന്നും റഷ്യ ഇടപെട്ടാണ് വെടിനിർത്തൽ സാധ്യമാക്കിയത്. അസർബൈജാന് തുർക്കിയുടെ പിന്തുണയുണ്ട്.
© Copyright 2024. All Rights Reserved