ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ പോരാട്ടത്തിലെ ജയത്തിലൂടെ വിജയ വഴിയിലെത്തിയ ഡൽഹി ക്യാപിറ്റൽസ് ഹാപ്പിയായി. എന്നാൽ മത്സരത്തിനു പിന്നാലെ ക്യാപ്റ്റൻ ഋഷഭ് പന്തിനു പിഴ ശിക്ഷ. കുറഞ്ഞ ഓവർ നിരക്കിനാണ് താരത്തിനു പിഴ ശിക്ഷ ലഭിച്ചത്.
നിശ്ചിത സമയത്ത് ഓവർ എറിഞ്ഞു തീർക്കാൻ സാധിച്ചില്ലെന്നു കണ്ടെത്തിയാണ് നടപടി. താരം 12 ലക്ഷം രൂപ പിഴയൊടുക്കണം. ഈ സീസണിൽ പിഴ ലഭിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് പന്ത്. നേരത്തെ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിനും പിഴ ലഭിച്ചിരുന്നു.
-------------------aud--------------------------
തുടരെ രണ്ട് മത്സരങ്ങൾ തോറ്റ് പോയിന്റ് പട്ടികയിൽ അവസാനമായിരുന്നു ഡൽഹി. ചെന്നൈ തുടരെ രണ്ട് മത്സരങ്ങൾ ജയിച്ച ടീമും. മൂന്നാം പോരിൽ ഡൽഹി ജയം പിടിച്ചു. ഒപ്പം പന്ത് ഫോമിലെത്തിയതും അവർക്ക് ഇരട്ടി മധുരമായി. പന്ത് 32 പന്തിൽ 51 റൺസുമായി തിളങ്ങി.
© Copyright 2025. All Rights Reserved