ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ വിമർശനവുമായി ഹൈക്കോടതി.വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്നാണ് മനസ്സിലാക്കുന്നത് .ഇത്തരം വാഹനങ്ങൾ പൊതു സ്ഥലത്ത് ഉണ്ടാകാനേ പാടില്ല.രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും ഹൈക്കോടതി നിർദേശം നൽകി .
-------------------aud--------------------------------
ഇത്തരം വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. യൂട്യൂബും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
സ്റ്റേറ്റ് ബോർഡ് വെച്ച് ഓടിയ കേരള മിനറൽ ആൻറ് മെറ്റൽസ് എം ഡിയുടെ വാഹനത്തിനെതിരെ നടപടി എടുക്കാനും ഹൈക്കോടതി നിർദേശം നൽകി.ആലുവയിലെ ഫ്ലൈ ഓവറിന് മുകളിൽ ഫ്ലാഷ് ലൈറ്റിട്ടാണ് വാഹനം ഓടിയത്.കെ എൽ 23 പി 8383 എന്ന നന്പറിലുള്ള വാഹനത്തിനെതിരെയാണ് നടപടി.വാഹനം പരിശോധിച്ച് റിപോർട്ട് കോടതിക്ക് കൈമാറണം
കോഴിക്കോട് വിദ്യാർത്ഥിനികളെ സീബ്ര ലൈനിൽ സ്വാകര്യ ബസിടിച്ച സംഭവത്തിലും ഹൈക്കോടതി ഇടപെട്ടു.സംഭവത്തിൽ സ്വമേധയാ കേസെടുത്തു
© Copyright 2024. All Rights Reserved