5 ഫോറും 2 സിക്‌സും സഹിതമാണ് താരത്തിന്റെ ഇന്നിങ്‌സ്. സഞ്ജു സാംസൺ പുറത്തായതിനു പിന്നാലെയാണ് ഹർദിക് ക്രീസിലെത്തിയത്. ഇന്ത്യൻ സ്‌കോർ ആ സമയത്ത് 3 വിക്കറ്റ് നഷ്ടത്തിൽ 80 റൺസെന്ന നിലയിലായിരുന്നു. ജയത്തിലേക്ക് വേണ്ടിയിരുന്നത് 48 റൺസ്. എട്ടാം ഓവറിന്റെ അഞ്ചാം പന്തിലാണ് സഞ്ജു മടങ്ങിയത്. ഹർദിക് ക്രീസിലെത്തുമ്പോൾ മറുഭാഗത്ത് നിതീഷ് കുമാർ റെഡ്ഡിയായിരുന്നു. താരത്തിനു പിന്നീട് വലിയ അധ്വാനം വേണ്ടി വന്നില്ല. ക്രീസിലെത്തി അനായാസം അതിവേഗം ഹർദിക് കാര്യങ്ങൾ തീർത്തു.
താരത്തിന്റെ ബാറ്റിങ് അക്ഷരാർഥത്തിൽ ഗ്വാളിയോറിലെ കാണികളെ ആവേശം കൊള്ളിക്കുന്നതായി മാറി. ടസ്‌കിൻ അഹമ്മദ് എറിഞ്ഞ പന്തിനെ ഹർദിക് ബൗണ്ടറി കടത്തിയതായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. ചുമ്മാ ബാറ്റ് വച്ച് കൊടുക്കുക മാത്രമാണ് ഹർദിക് ചെയ്തത്. വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പന്ത് പിന്നിലേക്ക് പോയപ്പോൾ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് താരം ക്രീസിൽ നിന്നത്. അത്രയും ആത്മവിശ്വാസത്തോടെയായിരുന്നു താരത്തിന്റെ ബാറ്റിങ്. കളിയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായി ഈ ഫോർ മാറുകയും ചെയ്തു.
© Copyright 2025. All Rights Reserved