ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിനായി ടീം ഇന്ത്യ കളത്തിലിറങ്ങിയപ്പോൾ, ആവേശഭരിതരായ ആരാധകർ ഗാലറിയിൽ നിന്ന് ബോളിവുഡിലെ പ്രശസ്തമായ 'മൈ നെയിം ഈസ് ലഖൻ' എന്ന ഗാനം ആലപിക്കാൻ തുടങ്ങി. തുടർന്ന് പരിചിതമായ ഈണം സ്റ്റേഡിയത്തിൽ പ്രതിധ്വനിച്ചു. മറ്റ് താരങ്ങൾക്കൊപ്പം സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോഹ് ലി ആരാധകരുടെ പാട്ടിനൊപ്പം അനിൽ കപൂർ ചുവടുവയ്ക്കുമ്പോലെ ചുവടുവച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ മുൻ ഇന്ത്യൻ നായകൻ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. ഈ മത്സരത്തിൽ കോഹ് ലി ഫോം വീണ്ടെടുക്കാനാകുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു. രണ്ടാം ടെസ്റ്റിൽ മിച്ചൽ സാന്റ്‌നറുടെ ഫുൾടോസ് ബോളിൽ കോഹ് ലിയുടെ പുറത്താകൽ അപ്രതീക്ഷിതമായിരുന്നു. 12 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് സ്വന്തം തട്ടകത്തിൽ ഒരു ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. കൂടാതെ ഇന്ത്യൻ മണ്ണിൽ ആദ്യമായാണ് ന്യൂസിലൻഡ് ഒരു ടെസ്റ്റ് പരമ്പര നേടുന്നത്.
© Copyright 2024. All Rights Reserved