2023 മേയിൽ ഒറ്റത്തവണയായി നൽകുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവർത്തകർ. ആരോഗ്യ പ്രവർത്തകർക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴിൽദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശതമാനം ശമ്പളവർദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജീവനക്കാർക്ക് ഈ ലംപ്‌സം തുക വാഗ്ദാനം ചെയ്തത്.പദ്ധതി പ്രഖ്യാപിക്കുമ്പോൾ എൻഎച്ച്എസ് ഫ്രണ്ട്‌ലൈനിൽ പ്രവർത്തിക്കുകയും, സോഷ്യൽ സ്ഥാപനങ്ങൾ നിയോഗിക്കുകയും ചെയ്ത ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നാൽ നവംബറിൽ ഇവരെ കൂടി ഉൾപ്പെടുത്താനും ഫണ്ട് നൽകാനും മന്ത്രിമാർ സമ്മതിച്ചു. എന്നാൽ ഈ പേയ്‌മെന്റുകളുടെ ഉത്തരവാദിത്വം എൻഎച്ച്എസ് ഇതര സ്ഥാപനങ്ങൾക്കാണെന്ന് ഗവൺമെന്റ് ഇപ്പോൾ പറയുന്നു.
ഈ തുക നൽകാനായി എംപ്ലോയേഴ്‌സ് ഹെൽത്ത് & സോഷ്യൽ കെയർ ഡിപ്പാർട്ട്‌മെന്റിൽ അപേക്ഷിക്കണമെന്നാണ് നിർദ്ദേശം വന്നത്. എന്നാൽ ഈ തുക എപ്പോൾ ലഭിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു. എൻഎച്ച്എസ് ഇംഗ്ലണ്ട് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ജോലികൾ ഏറ്റെടുക്കുന്ന ലാഭരഹിതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയിൽ പലതും.
കമ്മ്യൂണിറ്റി നഴ്‌സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളും ഉൾപ്പെടുന്ന ഈ ജീവനക്കാർ പലപ്പോഴും എൻഎച്ച്എസ് യൂണിഫോമിലാണ് എത്തുന്നത്. എൻഎച്ച്എസ് പേ ഡീൽ പ്രകാരം നൽകുന്ന തുക ലഭ്യമാക്കാൻ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നും ഫണ്ട് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
© Copyright 2023. All Rights Reserved