ആർട്ടിക്കിൾ 99: ഗുട്ടെറസ് കാലം ലോകസമാധാനത്തിന് ഭീഷണിയെന്ന് ഇസ്രായേൽ; സമാധാനത്തിനുള്ള അലാറമെന്ന് ആംനസ്റ്റി..

07/12/23

 ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ അത്യപൂർവ നീക്കവുമായി രംഗത്തുവന്ന ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിനെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ. ഗസ്സയിൽ അടിയന്തര ഇടപെടൽ വേണമെന്ന് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ട ഗുട്ടെറസ്, ഇതിനായി യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ചതാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചത്.

വെടിനിർത്തൽ പ്രമേയം ഇതുവരെ യു.എൻ രക്ഷാസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു സെക്രട്ടറി ജനറലിൻ്റെ അപൂർവ നീക്കം. ഗുട്ടെറസ് ഹമാസിനെ പിന്തുണക്കുന്നയാളാണെന്നായിരുന്നു ഇസ്രായേലിന്റെ ഇതിനുള്ള മറുപടി. "ഗുട്ടെറസിന്റെ ഭരണകാലം ലോകസമാധാനത്തിന് അപകടമാണ്. ആർട്ടിക്കിൾ 99 പ്രയോഗിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യർഥനയും ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനവും ഹമാസ് ഭീകരസംഘടനക്കുള്ള പിന്തുണയാണ്. പ്രായമായവരെ കൊലപ്പെടുത്തുന്നതിനും ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്നതിനും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനുമുള്ള അംഗീകാരമാണത്” -എലി കോഹൻ പറഞ്ഞു.

അതേസമയം, അൻ്റോണിയോ ഗുട്ടെറസിനെ പിന്തുണച്ച് നിരവധി രാജ്യങ്ങളും ലോകാരോഗ്യ സംഘടനയടക്കമുള്ള വിവിധ സ്ഥാപനങ്ങളും രംഗത്തെത്തി. ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന  മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. "വെടിനിർത്തലിന് അഭ്യർഥിച്ച് ആർട്ടിക്കിൾ 99 പ്രകാരം അന്റോണിയോ ഗുട്ടെറസ് സുരക്ഷാ സമിതിക്ക് എഴുതിയ കത്തിനെ ഞാൻ പിന്തുണക്കുന്നു. ഗസ്സയുടെ ആരോഗ്യസംവിധാനം പാടെ തകർന്നിരിക്കുകയാണ്. ആരോഗ്യസംവിധാനം കാര്യക്ഷമമാകാൻ നമുക്ക് സമാധാനം ആവശ്യമാണ്" -ടെഡ്രോസ് അദാനോം ഗ്രെബ്രിയേസസ് പറഞ്ഞു. ഗസ്സയിലെ മാനുഷിക ദുരന്തം അസഹനീയമാണെന്ന് സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. "ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് ഞാൻ എൻ്റെ എല്ലാ പിന്തുണയും അറിയിക്കുന്നു. സെക്യൂരിറ്റി കൗൺസിലിനോടുള്ള ആഹ്വാനത്തിന് താങ്കൾ ഉന്നയിച്ച കാരണങ്ങളോട് പൂർണ്ണമായും യോജിക്കുന്നു എന്ന്  പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.  അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്ന അലാറമാണ് ആർട്ടിക്കിൾ 99 എന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമാർഡ് അഭിപ്രായപ്പെട്ടു.

യുദ്ധം പോലുള്ള അടിയന്തര സന്ദർഭങ്ങളിൽ സുരക്ഷാ കൗൺസിലിനോട് ഇടപെടൽ ആവശ്യപ്പെടാനുള്ള വകുപ്പാണ് ആർട്ടിക്കിൾ 99. വൻപ്രതിസന്ധി നിലനിൽക്കുന്നുവെന്ന് ലോകത്തിനുള്ള മുന്നറിയിപ്പ് കൂടിയാണിത്. 15 അംഗ രക്ഷാ സമിതിയിൽ ചൈന, റഷ്യ, യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്. ഇതുവരെ കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിക്കളയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം രണ്ട് മാസം പിന്നിടുമ്പോൾ ഗുട്ടെറസിൻ്റെ ഇടപെടൽ. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu