ഐപിഎൽ മത്സരത്തിൽ ടോസ് ജയിക്കുന്നതിന് വേണ്ടി മുംബൈ ഇന്ത്യൻസ കൃത്രിമം കാണിച്ചുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പ്രധാനമായും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ആരാധകരാണ് വാദം ഉന്നയിച്ചത്. ആർസിബി - മുംബൈ മത്സരത്തിനിടെ വാംഖഡയിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടോസിട്ടപ്പോൾ പിറകിലേക്ക് ഏറെ ദൂരെയായാണ് കോയിൻ വീണത്. അസാധരണമായ ടോസ് ആയിരുന്നത്.
-------------------aud--------------------------------fcf308
പിന്നീട് മാച്ച് റഫറി ജവഹൽ ശ്രീനാഥ് കോയിൻ കൈയിലെടുത്ത് ടോസ് മുംബൈക്കാണ് അറിയിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ആർസിബി ആരാധകരുടെ വാദം. പിന്നീട് ആർസിബി, സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ടപ്പോൾ സംഭവം ഇരുടീമുകളുടേയും ക്യാപ്റ്റന്മാർ ചർച്ചയാക്കി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ടോസുമായി ബന്ധപ്പെട്ട കാര്യം ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസിനോട് വിവരിക്കുന്നുണ്ടായിരുന്നു.
ടോസിലെ ക്രമക്കേട് സംബന്ധിച്ച തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതെല്ലാം ആരാധകരുടെ വാദം മാത്രമാണ്. എന്നാൽ ഡുപ്ലെസിസ് വിശദീകരിച്ചത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. എന്നാൽ അനാവശ്യ വിവാദങ്ങൾ വേണ്ടെന്നുള്ളതിനാലാവാം ഇന്നലെ പഞ്ചാബ് കിംഗ്‌സ് - മുംബൈ മത്സരത്തിൽ ഒരു സംഭവം നടന്നു. ടോസ് വീണയുടൻ കോയിൻ വലുതാക്കി കാണിക്കുകയായിരുന്നു. പലവിധതത്തിലാണ് ക്രിക്കറ്റ് ആരാധകർ ഇതിനോട് പ്രതികരിച്ചത്. ടോസ് ആനുകൂല്യവും മുംബൈക്ക് നഷ്ടമായെന്ന് ആരാധകരുടെ വാദം. ടോസ് വീഡിയോ കാണാം…
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ മുംബൈക്ക് ടോസ് നഷ്ടമായിരുന്നു. എന്നാൽ മത്സരം ജയിക്കാൻ ഹാർദിക്കിനും ടീമിനും സാധിച്ചു. ത്രില്ലറിൽ ഒമ്പത് റൺസിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് അടിച്ചെടുത്തത്. 53 പന്തിൽ 78 റൺസ് നേടിയ സൂര്യകുമാർ യാദവാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 19.1 ഓവറിൽ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാൾഡ് കോട്സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്.
© Copyright 2024. All Rights Reserved