ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ഇത് പ്രകാരം 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ കുറ്റകൃത്യങ്ങളില്‍ 28 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിമിനല്‍ ഡാമേജ്, ഫ്രോഡ് ഒഫന്‍സുകള്‍ എന്നീ കാറ്റഗറികളിലുള്ള കുറ്റകൃത്യങ്ങളിലെ ഇടിവാണ് മൊത്തം കുറ്റകൃത്യങ്ങളില്‍ കാര്യമായ ഇടിവുണ്ടാകുന്നതിന് വഴിയൊരുക്കിയിരിക്കുന്നതെന്നും ഒഎന്‍എസ് പറയുന്നു. ഇത് സംബന്ധിച്ച് വെയില്‍സിലും ഇംഗ്ലണ്ടിലും പ്രത്യേകം ക്രൈം സര്‍വേ നടത്തിയിരുന്നു.
© Copyright 2023. All Rights Reserved