മാറുന്ന കാലത്തു കാൻസർ കേസുകൾ ലോകമെങ്ങും കൂടിവരുകയാണ്. യുകെയിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തു നിരവധി യുകെ മലയാളികളാണ് കാൻസറിന് ഇരയായി മരണപ്പെട്ടത്.
-------------------aud--------------------------------
ഇംഗ്ലണ്ടിൽ റെക്കോർഡ് തോതിലാണ് കാൻസർ കേസുകൾ സ്ഥിരീകരിക്കുന്നതെന്ന് എൻഎച്ച്എസ് കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം ആയിരം പേർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് കണക്കുകൾ സ്ഥിരീകരിക്കുന്നു.
2022-ൽ ഇംഗ്ലണ്ടിൽ 346,217 കേസുകളാണ് സ്ഥിരീകരിച്ചത്. 2021-നെ അപേക്ഷിച്ച് 5 ശതമാനം വർദ്ധന. പ്രോസ്‌റ്റേറ്റ് കാൻസർ കണ്ടെത്തുന്നതിന്റെ എണ്ണം ഉയർന്നതാണ് വർദ്ധനയ്ക്ക് വലിയ തോതിൽ കാരണമാകുന്നത്. പ്രോസ്‌റ്റേറ്റ് കാൻസർ ബാധ കാൽശതമാനം വർദ്ധിച്ച് 54,732-ൽ എത്തിയത് ആകെ എണ്ണത്തിൽ വലിയ സംഭാവന നൽകുന്നു.
2022-ലൈ കണക്കുകൾ പ്രകാരം ആകെ കാൻസർ കേസുകൾ സ്ഥിരീകരിച്ചതിൽ പുരുഷൻമാരുടെ രോഗത്തിൽ 7 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുള്ളതായി കാൻസർ രജിസ്‌ട്രേഷൻ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 180,877 പുരുഷൻമാർക്കാണ് കാൻസർ ബാധിച്ചത്. സ്ത്രീകളിൽ 2 ശതമാനമാണ് വർദ്ധന.
പ്രോസ്‌റ്റേറ്റ് കാൻസറാണ് 2022-ൽ ഏറ്റവും കൂടുതൽ കണ്ടെത്തിയ കാൻസർ. അതേസമയം 51 ശതമാനം പുതിയ കേസുകളും സ്തനം, ശ്വാസകോശം, കുടൽ കാൻസറുകളാണ്. കോവിഡ് കാലത്ത് ആളുകൾ പരിശോധന വൈകിച്ചതിനെ തുടർന്നുണ്ടായ വ്യത്യാസമാകാം ഈ വർദ്ധനവിന് പിന്നിലെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രതികരിച്ചു.
എൻഎച്ച്എസിലെ വെയിറ്റിങ് ലിസ്റ്റിലെ നീളം കാൻസർ ചികിത്സ ലഭ്യമാക്കുന്നതിൽ കാലതാമസം ഉണ്ടാക്കുന്നുണ്ട്.
© Copyright 2024. All Rights Reserved