തനിക്കെതിരായ എൽഡിഎഫ് പ്രതിഷേധങ്ങളെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിലും വലിയ ഭീഷണികൾ കണ്ടിട്ടുണ്ടെന്ന് ആരീഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 5 തവണ തനിക്കുനേരെ വധശ്രമം നടന്നിട്ടുണ്ടെന്നും അന്ന് മുപ്പത്തിയഞ്ചാം വയസിൽ ഭയപ്പെട്ടിട്ടില്ല പിന്നയെല്ലേ ഇപ്പോഴെന്നും ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.------------------aud--------------------------------വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ എത്തിയത്. ഭൂനിയമ ഭേദഗതി ബില്ലിൽ 3 തവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ല. തന്നെ സമ്മർദ്ദപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കാൻ താൻ റബ്ബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പെടാത്ത ഗവർണർക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവർത്തകർ രാജഭവനിലേക്ക് മാർച്ച് നടത്തുമ്പോഴാണ് ഗവർണർ തൊടുപുഴയിലെത്തിയത്. അതേസമയം, ഗവർണർ വേദിയിൽ നിന്ന് മടങ്ങുന്നതിനിടെയും എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചു. കാറിന്റെ ഗ്ലാസ് തുറന്ന് പ്രതിഷേധക്കാർക്ക് നേരെ ഗവർണർ കൈവീശി. കനത്ത പൊലീസ് സുരക്ഷയിലും എസ്എഫ്‌ഐ പ്രവർത്തകർ അഞ്ചിടത്ത് കരിങ്കൊടി കാണിക്കുകയും പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്തു.
© Copyright 2023. All Rights Reserved