കായിക മേളയെ ‘സ്‌കൂൾ ഒളിമ്പിക്‌സ്’ എന്നാക്കി പേര് മാറ്റുന്ന കാര്യം ആലോചനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്നും, സ്‌കൂൾ ഒളിമ്പിക്‌സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മേളയിൽ കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്. അടുത്ത വർഷം പ്രശ്‌നം പരിഹരിക്കാം. ഒരു സ്‌പോർട്‌സ് കലണ്ടർ ഉണ്ടാക്കാനാണ് ശ്രമം. അതേസമയം കായിക താരങ്ങളെ സർക്കാർ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന ആരോപണം ശരിയല്ല. ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് മികച്ച റെക്കോർഡാണുള്ളത്. 7 വർഷത്തിനിടെ 676 പേർക്ക് ജോലി നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
© Copyright 2025. All Rights Reserved