പിൻവലിച്ച 2000 രൂപയുടെ പിങ്ക് നോട്ടുകൾ പൂർണമായും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . എട്ട് മാസം മുമ്പ് നടന്ന നോട്ട് നിരോധനത്തിന്ശേഷം ഇതുവരെ 97.38 ശതമാനം നോട്ടുകൾ മാത്രമാണ് തിരിച്ചെത്തിയത്. ആർബിഐ കണക്കുകൾ പ്രകാരം ഇപ്പോഴും 9,330 കോടി രൂപയുടെ നോട്ടുകൾ ജനങ്ങൾ കൈവശം വച്ചിട്ടുണ്ട്. 2023 ഒക്ടോബർ 7 വരെ ഈ നോട്ടുകൾ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ റിസർവ് ബാങ്ക് ഓഫീസുകളിൽ ഈ സൗകര്യം ഇപ്പോഴും നിലവിലുണ്ട്. കൂടാതെ പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ അവർക്ക് അടുത്തുള്ള ഏത് പോസ്റ്റ് ഓഫീസ് വഴിയും നിക്ഷേപിക്കാമെന്നും ആർബിഐ വ്യക്തമാക്കി.
പുതുവർഷ ദിനത്തിലാണ് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളുടെ കണക്കുകൾ ആർബിഐ പുറത്തുവിട്ടത്.കഴിഞ്ഞ വർഷം മെയ് 19 ന്, മൊത്തം 3.56 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ വിപണിയിൽ പ്രചാരത്തിലുണ്ടായിരുന്നു. 2023 ഡിസംബർ 29 ന് ഇത് 9,330 കോടി രൂപയായി കുറഞ്ഞു.ഇതുപ്രകാരം ഡിസംബർ അവസാനം വരെ 2.62 ശതമാനം പിങ്ക് നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. 97.38 ശതമാനം നോട്ടുകൾ ബാങ്കുകളിലെത്തി.
© Copyright 2024. All Rights Reserved