ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനും കുടുംബത്തിനുമെതിരെ ലോക്സഭ പ്രസംഗത്തിൽ കടുത്ത ആക്ഷേപവും ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാർ മടിയന്മാരും ബുദ്ധിശക്തി കുറഞ്ഞവരുമാണെന്നായിരുന്നു നെഹ്റു ചിന്തിച്ചിരുന്നതെന്നും അവരുടെ കഴിവുകളെ അദ്ദേഹം വിശ്വസിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപ തിക്ക് നന്ദി രേഖപ്പെടുത്തുന്ന പ്രമേയ ചർച്ച ലോക്‌സഭയിൽ ഉപസംഹരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ 100 മിനിറ്റോളം നീണ്ട പ്രസംഗം മുഴുവൻ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എതിരായ വിമർശനങ്ങളും പവിഹാസവുമായിരുന്നു. കോൺഗ്രസ് പാർട്ടി ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സാധ്യതകളെ ഒരിക്കലും വിശ്വാസത്തിൽ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരും രാജ്യവും അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളുടെ മൂലകാരണം നെഹ്റുവിൻ്റെ ചിന്തയാണെന്നും പറഞ്ഞു.
'കോൺഗ്രസ് ഒരു കുടുംബത്തിൽ മാത്രം കുടുങ്ങിക്കിടന്നു. ജനങ്ങളുടെ അഭിലാഷങ്ങളും നേട്ടങ്ങളും കാണാൻ അവർക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ സാധ്യതകളിൽ കോൺഗ്രസ് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അവർ എപ്പോഴും തങ്ങളെ ഭരണാധികാരികളും ജനങ്ങളെ താഴ്ന്ന വർഗമായും കണക്കാക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു. "ഇന്ത്യക്കാർ യൂറോപ്യന്മാരെയോ ജപ്പാൻകാരെയോ ചൈനക്കാരെയോ റഷ്യക്കാരെയോ അമേരിക്കക്കാരെയോ പോലെ കഠിനാധ്വാനം ചെയ്യുന്നില്ലെന്ന് നെഹ്റു പറഞ്ഞിരുന്നു. മാന്ത്രിക സിദ്ധിയിലൂടെയല്ല ഈ സമൂഹം അഭിവൃദ്ധി പ്രാപിച്ചത്. കഠിനാധ്വാനവും സമർഥതയും കൊണ്ടാണ് ഇത് നേടിയത്. ഇന്ത്യക്കാരെ ഇകഴ്ത്തുന്ന സർട്ടിഫിക്കറ്റാണ് നെഹ്റു നൽകിയത്. മടിയന്മാരും ബുദ്ധിശക്തി കുറഞ്ഞവരുമാണെന്നാണ് ഇന്ത്യക്കാരെക്കുറിച്ച് നെഹ്റുജിയുടെ ചിന്ത. അവരുടെ കഴിവുകളെ അദ്ദേഹം വിശ്വസിച്ചില്ല" -പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും വ്യത്യസ്തമായി ചിന്തിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. അതേസമയം, രാജ്യത്തിന്റെയും ജനങ്ങളുടെയും കഴിവിൽ തനിക്ക് അപാരമായ വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. "ഇന്ത്യക്കാർ യൂറോപ്യന്മാരെയോ ജപ്പാൻകാരെയോ ചൈനക്കാരെയോ റഷ്യക്കാരെയോ അമേരിക്കക്കാരെയോ പോലെ കഠിനാധ്വാനം ചെയ്യുന്നില്ലെന്ന് നെഹ്റു പറഞ്ഞിരുന്നു. മാന്ത്രിക സിദ്ധിയിലൂടെയല്ല ഈ സമൂഹം അഭിവൃദ്ധി പ്രാപിച്ചത്. കഠിനാധ്വാനവും സമർഥതയും കൊണ്ടാണ് ഇത് നേടിയത്. ഇന്ത്യക്കാരെ ഇകഴ്ത്തുന്ന സർട്ടിഫിക്കറ്റാണ് നെഹ്റു നൽകിയത്. മടിയന്മാരും ബുദ്ധിശക്തി കുറഞ്ഞവരുമാണെന്നാണ് ഇന്ത്യക്കാരെക്കുറിച്ച് നെഹ്റുജിയുടെ ചിന്ത. അവരുടെ കഴിവുകളെ അദ്ദേഹം വിശ്വസിച്ചില്ല" -പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും വ്യത്യസ്തമായി ചിന്തിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. അതേസമയം, രാജ്യത്തിന്റെയും ജനങ്ങളുടെയും കഴിവിൽ തനിക്ക് അപാരമായ വിശ്വാസമുണ്ടെന്നും മോദി തന്റെ ഉപസംഹാര പ്രസംഗത്തിൽ പറഞ്ഞു.
© Copyright 2025. All Rights Reserved