ഡൽഹി വ്യവസായിയിൽ നിന്നും 4 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിയെടുത്ത സംഭവത്തിൽ വൻ വഴിത്തിരിവ്. 2019ൽ നടന്ന ക്രിപ്റ്റോകറൻസി ഹാക്കിങ്ങുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇപ്പോൾ സുപ്രധാന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പടിഞ്ഞാറൻ ഡൽഹിയിലുള്ള വ്യവസായിയുടെ ക്രിപ്റ്റോകറൻസി വാലറ്റിൽ നിന്നും ഹാക്കർ മോഷ്ടിച്ച പണം പലസ്തീൻ സായുധസംഘമായ ഹമാസിന്റെ കൈവശം എത്തിച്ചേർന്നുവെന്നാണ് കണ്ടെത്തൽ. ഇന്ത്യയിൽ ഹമാസിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ സംഭവങ്ങളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്. പതിവായി നടക്കുന്ന വിവര കൈമാറ്റത്തിനിടെ, ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് നൽകിയ ഡേറ്റയിൽ നിന്നാണ്, വ്യവസായിയിൽ നിന്നും തട്ടിയെടുത്ത ക്രിപ്റ്റോകറൻസി തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പണം സ്വരൂപിക്കുന്ന സൈബർ ഗ്രൂപ്പുകളുടെ കൈവശം എത്തിയെന്ന് മനസിലായത്. ഇതിനെ തുടർന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം ഇതിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്.
© Copyright 2023. All Rights Reserved