വിദേശ നയത്തിൽ നിലപാട് വ്യക്തമാക്കി ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ കുടുങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇരു രാജ്യങ്ങളുമായും നല്ല സൗഹൃദ ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും ദിസനായകെ പറഞ്ഞു. പുതിയ ശ്രീലങ്കൻ സർക്കാരിനൊപ്പം ഇരുരാജ്യങ്ങളും മികച്ച സഹകരണം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
-------------------aud--------------------------------
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിന് ശേഷം 2022ൽ ഗോതബയ രാജപക്‌സയെ പുറത്താക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നാഷണൽ പീപ്പിൾസ് പവർ നേതാവാണ് അനുര കുമാര. 42.31 ശതമാനെ വോട്ട് സ്വന്തമാക്കിയാണ് ഇടത് നേതാവ് ജയം പിടിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര ദിസനായകെ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പരിഗണനയിലുള്ള ആദ്യ വിഷയമെന്നും ദിസനായകെ പറഞ്ഞു. പ്രധാന പ്രതിപക്ഷവും ഭരണകക്ഷിയും ഒരേ നവലിബറൽ സാമ്പത്തിക മാതൃകയാണ് പിന്തുടരുന്നത്. ദുഃഖകരമാണെങ്കിലും രാജ്യം വളരെ ദരിദ്രമാണ്. 34 ബില്യൺ യൂറോയുടെ വിദേശ കടമുണ്ട്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നു. ദാരിദ്ര്യം വർധിച്ചു. മുൻഗണന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved