ഇന്ത്യൻ വിദ്യാർത്ഥികൾ ബ്രിട്ടനിലേക്ക് ഉപരിപഠനത്തിനും മറ്റുമായി പോകുന്നതിന് പ്രധാനമായി ആശ്രയിക്കുന്നത് യുകെ ഗ്രാജുവേറ്റ് റൂട്ട് സ്‌കീമാണ്. ഈ വിസാ റൂട്ടിന് തൽക്കാലം 'ആപത്തില്ലെന്ന്' ബ്രിട്ടീഷ് ഗവൺമെന്റ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. എന്നിരുന്നാലും ഈ സ്‌കീം റിവ്യൂവിൽ നിർത്തുമെന്നും ഗവൺമെന്റ് കൂട്ടിച്ചേർത്തു.
-------------------aud--------------------------------
ഇമിഗ്രേഷൻ നടത്താനുള്ള എളുപ്പവഴിയായി സ്റ്റുഡന്റ് വിസകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കർശന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുകയാണ് ഹോം ഓഫീസ്. നെറ്റ് മൈഗ്രേഷനിൽ 10% കുറവ് വന്നതായി ഒഎൻഎസ് കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ താൽക്കാലിക ആശ്വാസം. ജൂലൈ 4ന് തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കവെ നിയമപരവും, നിയമവിരുദ്ധവുമായ കുടിയേറ്റം നിയന്ത്രിക്കുകയാണ് സുനാകിന് മുന്നിലെ വെല്ലുവിളി. 'ഞാൻ പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം നെറ്റ് മൈഗ്രേഷൻ 10 ശതമാനം താഴ്ന്നു. പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്, നമുക്ക് അതുമായി മുന്നോട്ട് പോകാം', സുനാക് പറഞ്ഞു. കൂടാതെ ഈ വർഷം ആദ്യം പ്രഖ്യാപിച്ച കർശന വിസാ നിയന്ത്രണങ്ങൾ മൂലം വിസാ ആപ്ലിക്കേഷനുകളിൽ 25% കുറവ് വന്നിട്ടുണ്ട്. ഡിപ്പന്റൻഡ്‌സിനെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഫലം കാണുന്നത്.
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവ് കൂടുതൽ നിരീക്ഷണവിധേയമാക്കാനാണ് തീരുമാനം. പ്രത്യേകിച്ച് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾക്കായി പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്റുമാർക്കെതിരെ നടപടിയുണ്ടാകും. വിസാ പരിശോധനയിൽ പരാജയമാകുകയും, എന്റോൾ, കോഴ്‌സ് പൂർത്തിയാക്കാതിരിക്കുകയും ചെയ്താൽ യൂണിവേഴ്‌സിറ്റികളുടെ സ്‌പോൺസർ ലൈസൻസിനെയാണ് ബാധിക്കുക.
© Copyright 2024. All Rights Reserved