ഇന്ത്യൻ വ്യവസായിയുടെ തട്ടിപ്പിന് ഇരയായവരിൽ ഗൂഗിളിന്റെ മാതൃസ്ഥാപനവും ഗോൾഡ്‌മാൻ സാച്ച്സും

02/07/24

ഇന്ത്യൻ-അമേരിക്കൻ വ്യവസായിയും ഔട്ട്കം ഹെൽത്തിന്റെ സഹസ്‌ഥാപകനുമായ ഋഷി ഷായുടെ തട്ടിപ്പിന് ഇരയായത് ഉന്നത നിക്ഷേപകർ. ഗോൾഡ്‌മാൻ സാച്ച്സ് ഗ്രൂപ്പ്, ഗൂഗിളിന്റെ മാതൃസ്‌ഥാപനമായ ആൽഫബെറ്റ്, ഇല്ലിനോയിസ് ഗവർണർ ജെ. ബി പ്രിറ്റ്സ്‌കറുടെ വെഞ്ച്വർ ക്യാപിറ്റൽ എല്ലാം തട്ടിപ്പിന് ഇരയായി. 8,300 കോടി രൂപയുടെ തട്ടിപ്പാണ് ഋഷി ഷാ നടത്തിയതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

-------------------aud--------------------------------
ഋഷി ഷായും ശ്രദ്ധ അഗർവാളും ചേർന്ന് 2006 ലാണ് ഔട്ട്കം ഹെൽത്തിന് തുടക്കമിടുന്നത്. ആരോഗ്യ മേഖലയിലെ പരസ്യങ്ങൾ ജനങ്ങൾക്കിടയിലേക്കെത്തിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. 2010 ഓടെ ടെക്, ഹെൽത്ത് കെയർ നിക്ഷേപ രംഗത്തെ പ്രധാന കമ്പനിയായി ഔട്ട്കം ഹെൽത്ത് ഉയർന്നു. പരമ്പരാഗത ഹെൽത്ത് കെയർ മാർക്കറ്റിങ്ങിലേക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം നിക്ഷേപകരെ ആകർഷിച്ചു. 2017-ൽ വാൾസ്ട്രീറ്റ് ജേണൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ മറ നീങ്ങുന്നത്. കമ്പനിയുടെ സാമ്പത്തിക ഡാറ്റയിലും വരുമാന വളർച്ചയിലും കൃതൃമം കാണിച്ച് നിക്ഷേപകരെയും, ഇടപാടുകാരെയും, വായ്‌പാദാതാക്കളെയും ഇവർ കബളിപ്പിക്കുകയായിരുന്നു. ഗോൾഡ്‌മാൻ സാച്ച്സ്, ആൽഫബെറ്റ്, വെഞ്ച്വർ ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകർ 487.5 മില്യൻ ഡോളർ ധനസമാഹരണത്തിൽ ഔട്ട്കം ഹെൽത്ത് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്തു.
2023 ഏപ്രിലിൽ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ഷായ്ക്കെതിരെ ചുമത്തി. ഏഴര വർഷം തടവ് ശിക്ഷയാണ് കോടതി ഷായ്ക്ക് വിധിച്ചത്. ശ്രദ്ധ അഗർവാളിന് മൂന്ന് വർഷത്തെ തടവ് ശിക്ഷയും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബ്രാഡ് പർഡിക്കിന് രണ്ട് വർഷവും മൂന്ന് മാസവും തടവും കോടതി വിധിച്ചു.  ക്രിമിനൽ കേസ് കൂടാതെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഋഷി, ശ്രദ്ധ, പർഡി, മുൻ ചീഫ് ഗ്രോത്ത് ഓഫിസർ ആഷിക് ദേശായി എന്നിവർക്കെതിരെ സിവിൽ നടപടിയും ഫയൽ ചെയ്തിട്ടുണ്ട്. ആഷിക് ദേശായിയും മറ്റ് ഔട്ട്കം ജീവനക്കാരും ജുറി വിചാരണയ്ക്ക് മുമ്പ് തന്നെ കുറ്റം സമ്മതിച്ചിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu