തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മോദിയുടെ വിജയത്തോടെ ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന പ്രത്യാശയും നെതന്യാഹു കൂട്ടിച്ചേർത്തു.
-------------------aud--------------------------------
എക്‌സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം "തുടർച്ചയായ മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാൻ എൻ്റെ ഊഷ്‌മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുയരട്ടെ, " നെതന്യാഹു കുറിച്ചു. 1992ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും മോദിക്ക് അഭിനന്ദനം അറിയിച്ച് രം ഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താനും വിവിധ വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മെലോണി അറിയിച്ചു.
സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്, മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മൊയ്‌സു എന്നിവരും മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
© Copyright 2024. All Rights Reserved