നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ തുല്യത വേണമെന്ന വ്യവസ്ഥയാണു ക്യാനഡയോട് ഉപയോഗിച്ചതെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വിയന്ന കൺവെൻഷൻ ഉടമ്പടിക്കുള്ളിൽ നിന്നു മാത്രമാണു നമ്മൾ പ്രവർത്തിച്ചത്. ക്യാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കിയാൽ വിസ അനുവദിക്കുന്നതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനുള്ള ഇന്ത്യയുടെ നിർദേശത്തിൽ യുഎസും യുകെയും ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണു വിദേശകാര്യ മന്ത്രിയുടെ വിശദീകരണം. ഇന്ത്യ നിലപാട് കർക്കശമാക്കിയതോടെ ക്യാനഡ ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു.
© Copyright 2023. All Rights Reserved