യുകെയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ മാഞ്ചസ്റ്ററിലും ബെൽഫാസ്റ്റിലും ആരംഭിക്കുന്ന കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും ആളുകൾ തമ്മിലുള്ള ബന്ധവും ആഴത്തിലാക്കാൻ ഇത് സഹായിക്കും എന്ന് യുകെ കോൺസുലേറ്റുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
-------------------aud-------------------------------- -
ലണ്ടനിലെ ഹൈക്കമ്മീഷനെ കൂടാതെ എഡിൻബർഗിലും ബർമിംഗ്ഹാമിലും ഇന്ത്യക്ക് കോൺസുലേറ്റുകളുണ്ടായിരുന്നു.
പുതിയ രണ്ട് കോൺസിലേറ്റുകൾ യുകെയിൽ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് 40 വർഷമായി ഇന്ത്യ യുകെയിൽ ഒരു കോൺസുലേറ്റ് തുടങ്ങിയിട്ട് എന്നതുകൂടി പരിഗണിക്കുമ്പോൾ ഈ നടപടിക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത് . ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം വളരെ ആഴിമേറിയതാണെന്നും സമീപ കാലത്ത് നടക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനു വേണ്ടിയുള്ള ചർച്ചകൾ അതിൻറെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മാഞ്ചസ്റ്റർ മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാരം നിലവിൽ 700 ദശലക്ഷം പൗണ്ടാണെന്നും 300-ലധികം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ സാന്നിധ്യമുണ്ടെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.
© Copyright 2025. All Rights Reserved