ഇന്ധനവിപണിയിലെ ചാഞ്ചാട്ടങ്ങൾ ഉപഭോക്താക്കളെ കാര്യമായി ബാധിക്കുന്നതാണ്. റഷ്യ- യുക്രൈൻ യുദ്ധം ചെങ്കടലിലെ ഹൂതി ആക്രമണം എന്നിവയൊക്കെ ഇന്ധനവിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. വില കൂടുമ്പോൾ മിനിറ്റ് വെച്ച് വ്യത്യാസം വരുമെങ്കിലും വില കുറഞ്ഞാൽ ഇതിന്റെ ഗുണം ലഭിക്കാൻ ഏറെ കാത്തിരിക്കണം. പലപ്പോഴും ഇത് പൂർണ്ണമായി ലഭിക്കാറുമില്ല.
ഇന്ധന റീട്ടെയിലർമാരുടെ ഈ ചൂഷണത്തിന് തടയിടാനാണ് യുകെ ഗവൺമെന്റ് പദ്ധതിയൊരുക്കുന്നത്. പമ്പ് ചെലവുകൾ മാന്യമായിരിക്കണമെന്ന് ഉറപ്പാക്കാൻ വില മാറ്റങ്ങൾ വേഗത്തിൽ കൈമാറാൻ റീട്ടെയിലർമാരെ നിർബന്ധിക്കുന്നതാണ് പുതിയ നീക്കങ്ങൾ. പമ്പ് വാച്ച് നിർദ്ദേശങ്ങളായി അവതരിപ്പിക്കുന്ന പദ്ധതി ഉപഭോക്താക്കൾക്ക് ലിറ്ററിന് 3 പെൻസ് ലാഭം നൽകുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ എനർജി സെക്യൂരിറ്റി & നെറ്റ് സീറോ വ്യക്തമാക്കുന്നു.
പുതിയ സ്‌കീം ഇപ്പോൾ അഭിപ്രായരൂപീകരണത്തിനായി നൽകിയിരിക്കുകയാണ്. ഇത് നടപ്പായാൽ വില മാറ്റങ്ങൾ 30 മിനിറ്റിനകം പമ്പുകളിൽ പ്രതിഫലിപ്പിച്ച് ഡ്രൈവർമാർക്ക് ലാഭകരമായ പെട്രോൾ, ഡീസൽ ലഭ്യമാക്കാൻ ഫോർകോർട്ടുകൾ നിർബന്ധിതമാകും. കഴിഞ്ഞ വർഷം കോമ്പറ്റീഷൻ & മാർക്കറ്റ്‌സ് അതോറിറ്റി ഇന്ധന വിപണിയെ കുറിച്ച് നടത്തിയ അന്വേഷണമാണ് ഈ സ്‌കീം നിർദ്ദേശിക്കുന്നതിലേക്ക് നയിച്ചത്.
2022-ൽ മാത്രം ഡ്രൈവർമാരിൽ നിന്നും 900 മില്ല്യൺ പൗണ്ട് അധികമായി ഈടാക്കിയെന്ന് സിഎംഎ കണ്ടെത്തി. കുറയുന്ന ഇന്ധനവില ഉപഭോക്താക്കൾക്ക് കൈമാറുന്നതിൽ സൂപ്പർമാർക്കറ്റുകൾ വീഴ്ച വരുത്തിയതാണ് ഇതിന് കാരണമായത്
© Copyright 2023. All Rights Reserved