ഗാറ്റ്വിക്ക് എയർപോർട്ടിന് സമീപമുള്ള ബ്രൂക്ക് ഹൗസിൽ നടത്തിയ അന്വേഷണത്തിൽ, സൈറ്റിലെ ജീവനക്കാർക്കിടയിൽ കുടിയേറ്റക്കാരോടുള്ള മോശമായ പെരുമാറ്റം നടക്കുന്നതായി കണ്ടെത്തി. 2017 ൽ ബിബിസി പനോരമ ആരംഭിച്ച അന്വേഷണങ്ങളുടെ ഒരു പരമ്പരയെ തുടർന്നാണിത്. ഇത്തരം കേന്ദ്രങ്ങളിൽ ആളുകളെ തടങ്കലിൽ വയ്ക്കുന്നത് പരിമിതപ്പെടുത്താൻ സർക്കാർ നിയമം മാറ്റണമെന്ന് എൻക്വയറി ചെയർ കേറ്റ് ഈവ്സ് ശുപാർശ ചെയ്തു. നാടുകടത്തപ്പെടാനോ അഭയത്തിനായോ ഇത്തരം കേന്ദ്രങ്ങളിൽ കാത്തിരിക്കുന്നതിന് നിലവിൽ പരമാവധി കാലയളവ് നിശ്ചയിച്ചിട്ടില്ല. "സമ്മർദ്ദത്തിന്റെയും ദുരിതത്തിന്റെയും" സ്ഥലമാണിതെന്നാണ് ബ്രൂക്ക് ഹൗസ് അന്വേഷണ റിപ്പോർട്ട് പറയുന്നത്.
മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റത്തിൽ നിന്നോ ശിക്ഷയിൽ നിന്നോ രക്ഷനൽകുന്ന മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ ആർട്ടിക്കിൾ 3-ന് വിരുദ്ധമായി മോശമായി പെരുമാറിയ 19 സംഭവങ്ങൾ കഴിഞ്ഞ അഞ്ച് മാസ കാലയളവിൽ ഇവിടെ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
"ഈ സംഭവങ്ങൾ നടന്ന സമയത്ത് ബ്രൂക്ക് ഹൗസിൽ വേണ്ടത്ര മാന്യതയും സുരക്ഷിതത്വവും തടവിലാക്കപ്പെട്ട ആളുകൾക്കോ അതിന്റെ ജീവനക്കാറിക്കോ ലഭിച്ചിരുന്നില്ലെന്നേ ." മിസ് ഈവ്സ് പറഞ്ഞു: ഒരു ചെറിയ കാലയളവിനല്ലാതെ ആളുകളെ തടങ്കലിൽ വയ്ക്കുന്നതിന് ഈ സ്ഥലം തികച്ചും അനുയോജ്യമല്ലെന്ന് അവർ പറഞ്ഞു. ഇതേ തുടർന്ന് 33 ശുപാർശകൾ നൽകിയിട്ടുണ്ട്, അത് നടപ്പിലാക്കിയാൽ, ബ്രൂക്ക് ഹൗസിൽ സംഭവിച്ചത് ഭാവിയിൽ സംഭവിക്കില്ലെന്ന് ഉറപ്പാക്കുകയും കൂടുതൽ മാനുഷികവും അനുകമ്പയും തൊഴിൽപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുവാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇമിഗ്രേഷൻ തടങ്കലിന്റെ അനിശ്ചിത സ്വഭാവം തടവിലാക്കപ്പെട്ട ആളുകൾക്ക് "അനിശ്ചിതത്വവും ഉത്കണ്ഠയും" ഉളവാക്കുന്നു, ഇത് അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഹാനികരമാണെന്ന് റിപ്പോർട്ട് പറയുന്നു. സമീപത്തുള്ള ഗാറ്റ്‌വിക്കിലെ വിമാനങ്ങളിൽ നിന്ന് ശബ്ദമലിനീതീകരണവും ഉണ്ടെന്ന് സംഘം കണ്ടെത്തി. ഈ സെന്റർ തിരക്കേറിയതും വൃത്തിഹീനവും ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം തടവുകാർക്ക് പരിമിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സംവിധാനങ്ങളെ നിലവിലുള്ളൂ. കസ്റ്റഡി ഉദ്യോഗസ്ഥർ ഈ കേന്ദ്രത്തിലേക്ക് സോംബി മയക്കുമരുന്ന് സമൃദ്ധമായ രീതിയിൽ എത്തിച്ചിരുന്നതായി, തെളിവുകൾ സഹിതം പിടികൂടിയിരുന്നു. തടവുകാരിൽ ഇതിന്റെ ഉപയോഗവും ഉണ്ടായിരുന്നതായി കണ്ടെത്തി. ചില തടവുകാർ നാടുകടത്താൻ ഷെഡ്യൂൾ ചെയ്യപ്പെട്ട മുൻ വിദേശ ദേശീയ കുറ്റവാളികളാണ്, മറ്റുള്ളവർ അഭയം തേടുന്നവരോ അല്ലെങ്കിൽ യുകെയിൽ തുടരാനുള്ള അവകാശം നിരസിക്കപ്പെട്ടവരോ ആണ്.
തടവിൽ കഴിയുന്നവരുടെ മേൽ ജീവനക്കാർ അനുചിതവും അപകടകരവുമായ ബലപ്രയോഗം നടത്തഇരുന്നതായും കണ്ടെത്തി . ചില സംഭവങ്ങളിൽ, കസ്റ്റഡി ഓഫീസർമാരുടെ ടീമുകൾ ബ്രൂക്ക് ഹൗസിലൂടെ തടവുകാരെ നഗ്നരാക്കിനടത്തിയിരുന്നുവെന്നും കണ്ടെത്തി .
തടവുകാർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച രണ്ട് കേസുകളിൽ അവരോട് അധിക്ഷേപകരവും വംശീയവുമായ ഭാഷ ഉപയോഗിച്ചതായും റിപ്പോർട്ടിൽ കണ്ടെത്തി. 2016-ൽ ബ്രൂക്ക് ഹൗസിലെ കസ്റ്റഡി ഓഫീസറായ 18-കാരൻ കലം ടുള്ളി പനോരമയെ ബന്ധപ്പെട്ടപ്പോളാണ് ബിബിസി അന്വേഷണം ആരംഭിച്ചത് . കെന്റിലെ റോച്ചസ്റ്ററിലെ മെഡ്‌വേ സെക്യൂർ ട്രെയിനിംഗ് സെന്ററിൽ കൗമാരക്കാരായ തടവുകാരെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ആ മാസം സംപ്രേഷണം ചെയ്ത ബിബിസി പനോരമ ഡോക്യുമെന്ററിയാണ് അദ്ദേഹത്തെ ഇതിന് പ്രോത്സാഹിപ്പിച്ചത്.
കേന്ദ്രത്തിൽ 500-ലധികം പേരെ പാർപ്പിക്കാൻ കഴിയും കൂടാതെ കാറ്റഗറി ബി ജയിലിന്റെ അതേ സുരക്ഷയും ഉണ്ട്.
© Copyright 2024. All Rights Reserved