ഇരട്ടകളായ സഹോദരിമാരുടെ പോരാട്ടം സഹോദരിമാർ തന്നെയായ എതിരാളികൾക്കെതിരെ! ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ജൂനിയർ വനിതാ ഡബിൾസ് പോരാട്ടം സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒരേ പോലെ ജേഴ്‌സി ധരിച്ചു ഇരു ഭാഗത്തും താരങ്ങൾ നിരന്നതോടെയാണ് പോരാട്ടം ആരാധകരുടെ ശ്രദ്ധയിൽ എത്തിയത്.
-------------------aud------------------------------
ചെക്ക് റിപ്പബ്ലിക്കിന്റെ അലെന കൊവക്കോവ, യാന കൊവക്കോവ സഹോദരി സഖ്യം നേരിട്ടത് അമേരിക്കൻ ഇരട്ട സഹോദരിമാരായ അന്നിക പെനിക്കോവ, ക്രിസ്റ്റിന പെനിക്കോവ സഖ്യത്തെ. സെമി പോരാട്ടമാണ് അപൂർവ കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.മത്സരത്തിൽ ഇരട്ട സഹോദരിമാരായ അന്നികയും ക്രിസ്റ്റിനയും വിജയം പിടിച്ച് ഫൈനലിലേക്ക് മുന്നേറി. സ്‌കോർ: 5-7, 6-1, 11-9.
മത്സര ഫലത്തേക്കാൾ താരങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഇരു പക്ഷത്തേയും സഹോദരിമാരുടെ ഡ്രസ് കോഡും ആരാധകർ ഏറ്റെടുത്തു
© Copyright 2024. All Rights Reserved