07 മൈൽ വേഗത്തിൽ ആഞ്ഞടിച്ച ഇഷാ കൊടുങ്കാറ്റിൽ മൂന്ന് മരണങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെ അടുത്ത കൊടുങ്കാറ്റും എത്തുന്നു. ഏതാനും മണിക്കൂറിൽ ജോസിലിൻ കൊടുങ്കാറ്റ് എത്തിച്ചേരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി.
ജീവൻ അപകടത്തിലാക്കുന്നുവെന്ന ജാഗ്രതാ നിർദ്ദേശങ്ങളാണ് മെറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തലേദിവസം രാത്രി ഇഷാ കൊടുങ്കാറ്റിനെ തുടർന്ന് മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേർ മരിച്ചിരുന്നു. സ്‌കോട്ട്‌ലണ്ടിലെ റിവർ ടേ യൂസ്റ്ററിയിൽ 107 മൈൽ വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചേർന്നത്. അയർലണ്ടിലെ ഡോണെഗലിൽ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് തീപിടിച്ചു.ഇന്ന് മുതൽ യുകെയിൽ എത്തുന്ന ജോസിലിൻ കൊടുങ്കാറ്റിനെതിരെ രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. കാർഡിഫ് നോർത്തിലും, പീറ്റർബറോയിലും ആംബർ, മഞ്ഞ മുന്നറിയിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാവിലെ 8 വരെ വെസ്റ്റ്, നോർത്ത് സ്‌കോട്ട്‌ലണ്ടിൽ ആംബർ കാറ്റ് മുന്നറിയിപ്പും നിലവിലുണ്ട്.
പവർകട്ടുകൾ നേരിടാനും മറ്റ് സേവനങ്ങളിൽ തടസ്സങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. മൊബൈൽ ഫോൺ കവറേജും ബാധിക്കപ്പെടും. റോഡ്, റെയിൽ, എയർ, ഫെറി സേവനങ്ങളിൽ യാത്രകൾ ദൈർഘ്യമേറിയതായി മാറും, മെറ്റ് ഓഫീസ് വ്യക്തമാക്കി. മഴ, ഐസ്, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ടും മഞ്ഞ ജാഗ്രത നിലവിലുണ്ട്. യുകെയുടെ നോർത്ത് ഭാഗങ്ങളിലാണ് ഇത് ബാധകമാകുക. യുകെയിൽ അതിശക്തമായ തിരകളും ആഞ്ഞടിക്കുമ്പോൾ ജീവന് അപകടം സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാന യാത്രകളെ കാലാവസ്ഥ മോശമായി ബാധിച്ചു. പലയിടത്തും വിമാനങ്ങൾ നിലത്തിറക്കി. മറ്റ് ചില വിമാനങ്ങൾ വ്യത്യസ്ത എയർപോർട്ടുകളിൽ ലാൻഡ് ചെയ്യേണ്ടതായി വന്നു. നൂറുകണക്കിന് യാത്രക്കാരാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനങ്ങളിൽ കുടുങ്ങിയത്.
© Copyright 2024. All Rights Reserved