ഇസ്രായേൽ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചതിനെ തുടർന്ന് ഗസ്സ ഇരുട്ടിലമരുകയും വരണ്ട പ്രദേശത്തിന്റെ ഒരു ഭാഗത്തേക്ക് കുടിവെള്ളം ഉൽപാദിപ്പിക്കുന്ന പ്ലാന്റിനെ ബാധിക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇസ്രായേലിന്റെ ‘പട്ടിണി നയത്തിന്റെ’ ഭാഗമാണ് ഈ നീക്കമെന്ന് ഹമാസ് ആരോപിച്ചു.
-------------------aud-------------------------------
യുദ്ധ വേളയിൽ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ കടുത്ത ഇരകളായ 2 ദശലക്ഷത്തിലധികം ഗസ്സക്കാർക്കുള്ള ഭക്ഷണമടക്കമുള്ള സഹായങ്ങളുടെ വിതരണം കഴിഞ്ഞ ആഴ്ച ഇസ്രായേൽ നിർത്തിവെച്ചതിനു പിന്നാലെയാണ് വൈദ്യുതി കട്ട് ചെയ്തതത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെന്നും ഏറ്റവും പുതിയ തീരുമാനം ഇസ്രായേലിന്റെ ‘പട്ടിണി നയത്തിന്റെ’ ഭാഗമാണെന്നും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും വ്യക്തമായി അവഗണിച്ചുവെന്നും ഹമാസ് വക്താവ് ഹസീം ഖസ്സാം പറഞ്ഞു. ഒന്നാം ഘട്ട വെടിനിർത്തൽ പൂർത്തിയാവുകയും രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രയേൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഗാസയിലേക്കുള്ള എല്ലാ ദുരിതാശ്വാസ സഹായങ്ങളും തടഞ്ഞതായിരുന്നു ഇതിലെ ആദ്യ നടപടി. ഒരാഴ്ച പിന്നിടും മുൻ ഇപ്പോൾ വൈദ്യുതിയും പൂർണമായി തടയുകയും ചെയ്തു. വൈദ്യുതി തടഞ്ഞതിന്റെ പരിണിത ഫലം ഉടൻ തിരിച്ചറിയില്ലെങ്കിലും കുടിവെള്ള ശുദ്ധീകരണം ഉൾപ്പെടെ സുപ്രധാന മേഖലകളെ നിയന്ത്രണം സാരമായി ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ.
© Copyright 2025. All Rights Reserved