ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഉള്ളിൽ കുടുങ്ങിയ 40 നിർമാണ തൊഴിലാളികൾ സുരക്ഷിതരെന്ന് അധികൃതർ. വാക്കി-ടോക്കിയിലൂടെ തൊഴിലാളികളുമായി ബന്ധപ്പെടുന്നുണ്ട്. ഭക്ഷണവും വെള്ളവും ഓക്സിജനും പൈപ്പിലൂടെ തുരങ്കത്തിനുള്ളിൽ എത്തിക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 60 മീറ്റർ ഉള്ളിലായാണ് നിലവിൽ തൊഴിലാളികളുള്ളത്. ഞായറാഴ്ച പുലർച്ചെ നാല് മണിക്കാണ് യമുനോത്രി ദേശീയപാതയിലെ തുരങ്കം തകർന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദണ്ഡൽഗാവിൽ നിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം, ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് ഇത് നിർമിക്കുന്നത്.
© Copyright 2025. All Rights Reserved