ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതിനെ തുടർന്ന് പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
-------------------aud----------------------------
പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറത്തെ പൊന്നാനി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ സ്ഥാപിച്ച യുവി മീറ്ററുകളിലാണ് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് കൂടുതലാണെന്ന് രോഖപ്പെടുത്തിയത്. ജില്ലകളിൽ 11 എന്ന സൂചികയിലാണ് അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്ത് പത്തും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒമ്പതും എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ എട്ടുമാണ് വികിരണത്തോത്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്.
© Copyright 2024. All Rights Reserved