വീടുകളിൽ എക്സ്റ്റൻഷനും, അധികമായി നിലകളും പണിയുന്നതിന് തടസ്സം നിൽക്കാനുള്ള കൗൺസിലുകളുടെ അധികാരം റദ്ദാക്കാൻ ആഞ്ചെല റെയ്‌നർ. പ്ലാനിംഗ് നിയമങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ലോക്കൽ കൗൺസിലുകൾ ഫാമിലി ഹോമുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്ന പതിവ് പരിപാടിക്ക് അന്ത്യംകുറിയ്ക്കുന്നത്.
-------------------aud--------------------------------
യുകെയിൽ ഭവനക്ഷാമം നേരിടുമ്പോൾ ഇത് നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഗവൺമെന്റിനെ സംബന്ധിച്ച് ഇതിൽ ഒരു പോംവഴി നിർമ്മാണങ്ങൾ നടക്കുകയെന്നതാണെന്ന് ഹൗസിംഗ് സെക്രട്ടറി വ്യക്തമാക്കി. 2029-നകം 1.5 മില്ല്യൺ പുതിയ വീടുകൾ സൃഷ്ടിക്കാൻ അനുമതി നൽകുന്ന വിധത്തിലാണ് പ്ലാനിംഗ് നിയമങ്ങളിലെ പരിഷ്‌കാരങ്ങൾ വരുന്നതെന്ന് ഉപപ്രധാനമന്ത്രി കൂടിയായ റെയ്‌നർ പറയുന്നു. മുകളിലേക്കുള്ള എക്സ്റ്റൻഷനുകൾ ബ്ലോക്ക് ചെയ്യുന്ന ലോക്കൽ കൗൺസിലുകളുടെ നടപടിയാണ് പരിഷ്‌കാരങ്ങൾ റദ്ദാക്കുക. തെരുവിന്റെ കാഴ്ചകളെ തടസ്സപ്പെടുത്താത്ത, ഡിസൈൻ നിയമങ്ങൾ പാലിക്കുന്ന ഇത്തരം എക്സ്റ്റൻഷനുകൾ നടപ്പാക്കാൻ ഇനി പ്രയാസം നേരിടില്ല. 'എന്റെ വീടിന് സമീപം പറ്റില്ലെന്ന്' പ്രതിഷേധിക്കുന്നവർക്ക് നേരെ ശക്തമായി നീങ്ങാനാണ് റെയ്‌നറുടെ നീക്കം. എന്നാൽ ഈ നീക്കങ്ങളിൽ കൗൺസിലുകളുടെ പ്രതിഷേധവും നേരിടേണ്ടി വരും. പ്ലാനിംഗ് നടപടികൾ ഏകീകരിക്കാനാണ് ശ്രമിക്കുന്നത്. മാറ്റത്തിനുള്ള പദ്ധതിയുടെ പ്രധാന ഭാഗമാണ് വേഗത്തിൽ നിർമ്മാണങ്ങൾ നടത്തൽ. ഇപ്പോൾ കടുത്ത ഭവന ക്ഷാമം നേരിടുന്നുണ്ട്. നിലവിലെ വീടുകളിൽ എക്‌സ്റ്റൻഷൻ ചേർക്കുന്നതും, കെട്ടിപ്പടുക്കുന്നതും കൂടുതൽ ലിവിംഗ് സ്‌പേസ് സൃഷ്ടിക്കാനും, 1.5 മില്ല്യൺ ഭവനങ്ങൾ നിർമ്മിക്കാനുള്ള ലക്ഷ്യം നേടാനും വഴിയൊരുക്കും, റെയ്‌നർ പറഞ്ഞു.
© Copyright 2024. All Rights Reserved