മറ്റു രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസിൽ കൊണ്ടുവരാനുള്ള എച്ച്1ബി വീസയ്ക്കായി സമ്മർദമുയർത്തുന്ന ഇലോൺ മസ്കിനു പിന്തുണയുമായി നിയുക്‌ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഒരു യുഎസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു ട്രംപ് തൻ്റെ നയം വ്യക്‌തമാക്കിയത്.
-------------------aud-------------------------------
എച്ച്1ബി വീസയ്ക്ക് താൻ എപ്പോഴും അനുകൂലമാണെന്നും തന്റെ സംരംഭങ്ങളിലെ ജീവനക്കാരിൽ പലരും ഇങ്ങനെ വന്നവരാണെന്നും ട്രംപ് പറഞ്ഞു. തന്റെ ആദ്യഭരണകാലത്ത് ട്രംപ് ഈ പദ്ധതിക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ട്രംപിൻ്റെ പരമ്പരാഗത അനുകൂലികളിൽ പലരും എച്ച്1ബി വീസ നിർത്തണമെന്ന അഭിപ്രായക്കാരുമാണ്. സമൂഹമാധ്യമങ്ങളിൽ എച്ച് 1ബി വീസയെ എതിർക്കുന്ന തീവ്ര നിലപാടുകാരായ റിപ്പബ്ലിക്കൻ പാർട്ടിക്കാരോട് മസ്ക് വാഗ്വാദത്തിലേർപ്പെട്ടിരുന്നു. യുഎസിൽ എൻജിനീയറിങ് തൊഴിലാളികളുടെ കുറവുണ്ടെന്നും ഇതു പരിഹരിക്കാനായി എച്ച്1ബിയാണു മികച്ച മാർഗമെന്നും മസ്‌ക് പലതവണയായി പറയുന്നുണ്ട്.
© Copyright 2024. All Rights Reserved