30 വർഷത്തിലേറെയായി കുടുങ്ങികിടക്കുകയായിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല A23a ദക്ഷിണ സമുദ്രത്തിൽ ഒഴുകാൻ തുടങ്ങിയതായി റിപ്പോർട്ട്. ഗ്രേറ്റർ ലണ്ടൻറെ ഇരട്ടി വലിപ്പവും ഏകദേശം ഒരു ട്രില്യൺ ടൺ ഭാരവുമുള്ള കൂറ്റൻ മഞ്ഞുമല 1986-ൽ അൻറാർട്ടിക്കയിലെ ഫിൽഷ്‌നർ ഐസ് ഷെൽഫിൽ നിന്നാണ് അടർന്നത്.
-------------------aud--------------------------------
വെഡൽ കടലിലെ സൗത്ത് ഓർക്ക്‌നി ദ്വീപുകൾക്ക് സമീപമുള്ള കടൽത്തീരത്ത് കൂറ്റൻ മഞ്ഞുമല കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ 2020-ൽ വടക്കോട്ട് പതുക്കെ നീങ്ങാൻ തുടങ്ങി. കൂറ്റൻ മഞ്ഞുമലക്ക് 3,800 സ്വകയർ കിലോമീറ്റർ വലുപ്പമുണ്ട്. ഇത്രയും വർഷങ്ങൾ കുടുങ്ങിക്കിടന്നതിന് ശേഷം A23a വീണ്ടും നീങ്ങുന്നത് കാണുന്നത് ആവേശകരമാണ്. അൻറാർട്ടിക്കയിൽ നിന്ന് അടർന്ന മറ്റ് വലിയ മഞ്ഞുമലകളുടെ അതേ പാതയിലൂടെ A23a പോകുമോ എന്നതാണ് നിരീക്ഷിക്കുന്നത്. പ്രാദേശിക ആവാസ വ്യവസ്ഥയിൽ മഞ്ഞുമലയുടെ സഞ്ചാരം പ്രധാനമായി എന്ത് സ്വാധീനം ചെലുത്തുമെന്നതും നിരീക്ഷിക്കുന്നുവെന്ന് ബ്രിട്ടീഷ് അൻറാർട്ടിക് സർവേയിലെ സമുദ്രശാസ്ത്രജ്ഞനായ ഡോ. ആൻഡ്രൂ മെയ്ജേഴ്‌സ് പറഞ്ഞു .
© Copyright 2025. All Rights Reserved