എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാർക്ക് വൈദീകപട്ടം നൽകുന്നതുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ ചില കാര്യങ്ങൾ അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധിക്കാനെന്നുപറഞ്ഞു കയറിയ ഒരു വിഭാഗം വൈദികരുടെയും അല്മായരുടെയും ഭാഗത്തുനിന്നും ഉണ്ടായത്  ശ്രദ്ധയിൽപ്പെട്ടു എന്ന് സീറോമലബാർസഭ . സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും സംയുക്തമായി 2024 ജൂലൈ ഒന്നിനു നൽകിയ അറിയിപ്പിലും  2024 ആഗസ്ത് 31നു പുറപ്പെടുവിച്ച സിനഡനന്തര സർക്കുലറിലും  ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ടും ഡീക്കന്മാരുടെ തിരുപ്പട്ടവുമായി ബന്ധപ്പെട്ടും അറിയിച്ചിരിക്കുന്ന കാര്യങ്ങൾ മാറ്റമില്ലാതെ നിലനിൽക്കുന്നതാണ് എന്നും സീറോമലബാർസഭ .

30/09/24

2024 ജൂലൈ മൂന്നു മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും സിനഡ് തീരുമാനിച്ച ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കുന്നതിനനുസൃതമായി അതിരൂപതയിലെ എല്ലാ കാനോനിക സമിതികളുടേയും രൂപീകരണവും അതിരൂപതയിലെ ഡീക്കന്മാരുടെ തിരുപ്പട്ടവും പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ നടത്തുന്നതാണ് എന്ന തീരുമാനം അറിയിച്ചിരുന്നതാണ്. എന്നാൽ, ഏകീകൃത വിശുദ്ധ കുർബാനയർപ്പണം പൂർണ്ണമായും നടപ്പിലാക്കാത്ത സാഹചര്യമാണ് അതിരൂപതയിൽ നിലവിലുള്ളത്. പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാസിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്. തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കാമെന്ന സന്നദ്ധത ഡീക്കന്മാർ അറിയിക്കാത്തതുകൊണ്ടാണ് തിരുപ്പട്ട സ്വീകരണം നീണ്ടുപോകുന്നത്.
സീറോമലബാർസഭയിൽ അഭിഷിക്തരാകുന്ന വൈദികർ സഭയുടെ ഔദ്യോഗികമായ വിശുദ്ധ കുർബാന ചെല്ലണം എന്നത് നിസ്തർക്കമായ കാര്യമാണ്. കത്തോലിക്കാസഭ പഠിപ്പിക്കുന്നതുപോലെ വിശുദ്ധ കുർബാന ആരാധനയുടെ ഏറ്റവും ഉച്ചസ്ഥായിയായ ഉറവിടവും മകുടവുമാണ്. അത് കേവലം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയോ പ്രാദേശിക  താൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ അർപ്പിക്കാനുള്ളതല്ല. എല്ലാവരും സഹകരണ മനോഭാവത്തോടെ തീരുമാനങ്ങൾ അംഗീകരിച്ചു ഒന്നിച്ചു നീങ്ങണം എന്നാണ് സഭ ആഗ്രഹിക്കുന്നത്. അനുസരണക്കേടിൽ തുടരുന്നവർ  മാർപാപ്പയുടെ കീഴിൽ സ്വതന്ത്ര സഭ ആക്കണം എന്നൊക്കെ ആവശ്യപ്പെടുന്നത് അപ്രായോഗികവും സഭാപാരമ്പര്യങ്ങൾക്കും  കാനോനിക നിയമങ്ങൾക്കും വിരുദ്ധവുമാണ്. ആയതിനാൽ, ഇത്തരം അബദ്ധജഡിലമായ ചിന്തകളിൽനിന്നും ആശയപ്രചരണങ്ങളിൽനിന്നും പിന്തിരിയണമെന്നും സഭയുടെ അഭിമാനവും നന്മയും ലക്ഷ്യമാക്കി പെരുമാറണമെന്നും സ്നേഹപൂർവ്വം സീറോമലബാർസഭ അഭ്യർത്ഥിച്ച്‌.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu