എൻഎച്ച്എസ് ആശുപത്രികൾക്ക് നേർക്ക് റഷ്യൻ ഗ്രൂപ്പ് നടത്തിയ സൈബർ അക്രമണത്തെ തുടർന്ന് ഏറെ കാലം മുൻപ് ഉപേക്ഷിച്ച പേപ്പർ രേഖകളിലേക്ക് മടങ്ങി ലണ്ടൻ എൻഎച്ച്എസ് ആശുപത്രികൾ. ഐടി ശൃംഖല തടസ്സപ്പെട്ടതോടെ ബ്ലഡ് ടെസ്റ്റ് റിസൽറ്റ് ഉൾപ്പെടെയുള്ള പോർട്ടർമാർ നേരിട്ട് എത്തിക്കുന്ന സ്ഥിതിയാണ്.
-------------------aud--------------------------------
ഗൈസ് & സെന്റ് തോമസ് ട്രസ്റ്റ് പേപ്പർ ഉപയോഗത്തിലേക്ക് മടങ്ങിയിട്ടുണ്ട്. കമ്പ്യൂട്ടറിന് പകരം പേപ്പറുകളിൽ രോഗികളുടെ രക്ത പരിശോധനാ ഫലങ്ങൾ നൽകുന്നുണ്ട്. ജിഎസ്ടിടിക്കായി ബ്ലഡ് ടെസ്റ്റ് പരിശോധിക്കുന്ന സിനോവിസ് തന്നെയാണ് ഈ ജോലി ചെയ്യുന്നത്. ഇവരുടെ സോഫ്റ്റ്‌വെ യറിലാണ് തിങ്കളാഴ്ച വലിയ തോതിലുള്ള റാൻസംവെയർ അക്രമണം നടക്കുകയും, എൻഎച്ച്എസിന് ഗുരുതര പ്രതിസന്ധിയും സമ്മാനിച്ചത്. രക്തപരിശോധനാ ഫലങ്ങൾ പോർട്ടർമാർ കളക്ട് ചെയ്ത് വാർഡിലോ, ഡിപ്പാർട്ട്‌മെന്റിലോ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. റഷ്യൻ സൈബർ ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ക്വിലിൻ സംഘം എന്നറിയപ്പെടുന്ന ഹാക്കർമാർ നടത്തിയതായി സംശയിക്കുന്ന സൈബർ അക്രമത്തിൽ ഏഴ് ലണ്ടൻ ആശുപത്രികളിലും, കിംഗ്‌സ് കോളേജ് ട്രസ്റ്റിലുമാണ് നിരവധി ഓപ്പറേഷനുകളും, ബ്ലഡ് ടെസ്റ്റും, ബ്ലഡ് ട്രാൻസ്ഫ്യൂഷനും തടസ്സപ്പെട്ടത്.
© Copyright 2024. All Rights Reserved