എൻഎച്ച്എസ് ഇഗ്ലണ്ടിനെ പിരിച്ചുവിട്ട് ട്രസ്റ്റുകളുടെ പ്രവർത്തന നിയന്ത്രണം ആരോഗ്യമന്ത്രാലയത്തിനു കീഴിലാക്കും. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കുന്ന ഈ തീരുമാനം പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെറാണ് ഇന്നലെ പ്രഖ്യാപിച്ചത്.
-------------------aud--------------------------------
സിവിൽ സർവീസ് കഴിഞ്ഞാൽ സർക്കാരിൽനിന്നും നേരിട്ട് ഫണ്ട് ലഭിച്ച് പ്രവർത്തിച്ചിരുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര ഭരണസംവിധാനമായിരുന്നു എൻഎച്ച്എസ് ഇംഗ്ലണ്ട്. ആശുപത്രികളുടെയും ജിപികളുടെയും കമ്യൂണിറ്റി ഹെൽത്ത് സർവീസിന്റെയുമെല്ലാം ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് എൻഎച്ച്എസ് ഇംഗ്ലണ്ടാണ്. ഇനി മുതൽ ഇവയുടെയെല്ലാം പ്രവർത്തനം ആരോഗ്യ- സാമൂഹ്യക്ഷേമ മന്ത്രാലയം നേരിട്ടാകും നിയന്ത്രിക്കുക. 14,400 പേർ ജോലി ചെയ്തിരുന്ന എൻഎച്ച്എസ് ഇംഗ്ലണ്ട് എന്ന ഭരണസംവിധാനം ഇല്ലാതാകുന്നതോടെ ആരോഗ്യഭരണരംഗത്തെ ചുവപ്പുനാട അപ്പാടെ ഇല്ലാതാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പ്രതിവർഷം 500 മില്യൻ പൗണ്ടാണ് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവർത്തനചെലവായി മാത്രം വകയിരുത്തിയിരുന്നത്. ഇത് ഒഴിവാകുക മാത്രമല്ല, ആരോഗ്യമേഖലയുടെ പ്രവർത്തനം ജനാധിപത്യപരമായ ആധികാരകേന്ദ്രത്തിനു കീഴിലാകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
© Copyright 2025. All Rights Reserved