നിലവിലെ എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളത് 75 ലക്ഷത്തിലധികം പേരാണ്. അതിൽ 30 ലക്ഷത്തോളം പേർ 18 ആഴ്ചയിൽ അധികമായി കാത്തിരിക്കുന്നവരാണ്. ഈയിടെ പുറത്തു വന്ന ഔദ്യോഗിക കണക്കുകളാണിത്. ഏതായാലും, വെയിറ്റിംഗ് ലിസ്റ്റ് കുറച്ചു കൊണ്ടു വരുന്നതിനായി പുതിയ നടപടികളിലേക്ക് കടക്കുകയാണ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ. ദൈർഘ്യമേറിയ കാത്തിരിപ്പുകളുടെ എണ്ണം വരുന്ന വർഷത്തോടെ അഞ്ച് ലക്ഷമാക്കി കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
-------------------aud--------------------------------
കൂടുതൽ കമ്മ്യൂണിറ്റി പ്രദേശങ്ങളിൽ എച്ച് എച്ച് എസ് ഹബ്ബുകൾ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. മാത്രമല്ല, സ്വകാര്യ മേഖലയുടെ സേവനം കൂടുതലായി ഉപയോഗിക്കും. ഇതു വഴി വെയ്റ്റിംഗ് ലിസ്റ്റ് കാര്യമായി കുറയ്ക്കാൻ കഴിയും എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഡോക്ടർമാരും, ആരോഗ്യ രംഗത്തെ പ്രമുഖരും ഈ പദ്ധതിയെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ, അപ്പോഴും, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഈ പദ്ധതി ലക്ഷ്യം കാണുന്നതിൽ വിഘാതമാകുമോ എന്ന സംശയവും അവർ പ്രകടിപ്പിക്കുന്നു.
പുതിയ പദ്ധതി അനൂസരിച്ച് കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകൾ, സർജിക്കൽ ഹബ്ബുകൾ എന്നിവയുടെ നെറ്റ്വർക്ക് വിപുലീകരിച്ച്, ആശുപത്രികൾക്ക് പുറത്ത് കൂടുതൽ ചികിത്സ നടത്താനുള്ള സഹചര്യമൊരുക്കും. എവിടെ ചികിത്സ തേടണമെന്നത് രോഗിക്ക് തീരുമാനിക്കാവുന്നതാണ്. മറ്റൊരു നടപടി, സ്വകാര്യ മേഖലയുമായുള്ള പുതിയ ഒരു കരാർ വഴി, കൂടുതൽ എൻ എച്ച് എസ് രോഗികൾക്ക് സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ സൗകര്യം ഒരുക്കുക എന്നതാണ്.
ഭരണകാലാവധി കഴിയുന്നതിന് മുൻപായി 92 ശതമാനം രോഗികൾക്കും ബുക്ക് ചെയ്ത് 18 ആഴ്ചക്കുള്ളിൽ ചികിത്സ ഉറപ്പാക്കും എന്നതാണ് ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാഗ്ദാനം നൽകിയിരുന്നത്. 2015 മുതൽ തന്നെ ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമം എൻ എച്ച് എസ് ആരംഭിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. നിലവിൽ, ബുക്ക് ചെയ്യുന്നവരിൽ 59 ശതമാനം പേർക്ക് മാത്രമാണ് 18 ആഴ്ചക്കുള്ളിൽ അപ്പോയിന്റ്‌മെന്റോ ചികിത്സയോ ലഭ്യമാകുന്നത്.
സർക്കാർ ഇപ്പോൾ നൽകുന്ന വാഗ്ദാനം, 2026 മാർച്ചോടു കൂടി ഇത് 65 ശതമാനമാക്കും എന്നാണ്. അങ്ങനെയെങ്കിൽ ബാക്ക്ലോഗിൽ 4.5 ലക്ഷത്തോളം പേരുടെ കുറവ് വരും. രോഗികൾക്ക് പെട്ടെന്ന് തന്നെ ചികിത്സ ഉറപ്പിക്കുന്നതിനാണ് കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകൾ ഉന്നം വയ്ക്കുന്നത്. ഓരോ വർഷവും അഞ്ചു ലക്ഷത്തോളം അധിക അപ്പോയിന്റ്‌മെന്റുകളണ് അവർ നൽകുന്നത്. അതുപോലെ തന്നെ, സങ്കീർണ്ണമല്ലാത്ത സർജറികൾക്കായി കൂടുതൽ സർജിക്കൽ ഹബ്ബുകളും ആരംഭിക്കും.
© Copyright 2024. All Rights Reserved