വിയറ്റ്‌നാമിൽ വീശിയടിച്ച യാഗി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 152 ആയി. കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണു ഭൂരിഭാഗം മരണവും സംഭവിച്ചത്. ഈ വർഷം ഏഷ്യാ ഭൂഖണ്ഡത്തിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണ് വിയറ്റ്‌നാമിനെ ചുഴറ്റിയടിച്ചത്.
-------------------aud--------------------------------
റെഡ് റിവർ കരകവിഞ്ഞതോടെ തലസ്ഥാനമായ ഹാനോയ് വെള്ളത്തിനടിയിലായി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഒരു മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങി. സൂപ്പർ ചുഴലിക്കൊടുങ്കാറ്റായി തുടങ്ങിയ യാഗി ചൈനയിൽ നാശം വിതച്ചിരുന്നു. ശനിയാഴ്ച മുതൽ വിയറ്റ്‌നാമിൽ ദുരിതം വിതയ്ക്കുന്നു.
യാഗി ചുഴലിക്കൊടുങ്കാറ്റിൽ 76 പേരെ കാണാനില്ലന്നും 210,000 ത്തോളം ഹെക്ടർ കൃഷി നശിച്ചതായി കൃഷി മന്ത്രാലയം അറിയിച്ചു. യാഗി മണിക്കൂറിൽ 149 കി.മീ വരെ വേഗതയിൽ ഇത് വീശിയടിച്ചു. ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ലാവോ കായ് പ്രവിശ്യയിലാണ് കൂടുതൽ ദുരിതം വിതച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചൈനയിലും കനത്ത നാശമാണ് യാഗി വിതച്ചത്. പത്ത് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.
© Copyright 2024. All Rights Reserved